/indian-express-malayalam/media/media_files/uploads/2021/09/pudina-mint.jpg)
കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. വളരെ എളുപ്പത്തിൽ ഇത് ഭക്ഷണത്തിൽ ചേർക്കുന്നതിനുള്ള മാർഗമാണ് പുതിനയില വെള്ളം. കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരം ആരോഗ്യകരമാണിത്. പുതിനയിലയ്ക്ക് നിറയെ ആരോഗ്യ ഗുണങ്ങളുമുണ്ട്.
പുതിനയില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു, ശരീര താപനില നിയന്ത്രിക്കുന്നു, ദിവസം മുഴുവൻ ഊർജം നിലനിലനിർത്തുന്നു. വേനൽക്കാലത്ത് മാത്രമല്ല, എല്ലാ സീസണുകളിലും ജലാംശം നിലനിർത്താനുള്ള എളുപ്പവഴി കൂടിയാണിത്.
സാധാരണ വെള്ളം കുടിക്കാൻ പലരും ഇഷ്ടപ്പെടുന്നില്ല. അവർക്ക് പുതിനയില വെള്ളം കുടിക്കാവുന്നതാണ്. അതിന്റെ സ്വാദും ഉന്മേഷദായകമായ ഗുണങ്ങളും കൊണ്ട് ശരീരത്തിൽ ജലാംശം വർധിപ്പിക്കാൻ സഹായിക്കും. പുതിനയിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആയുർവേദ ഡോ. ദിക്സ ഭവ്സർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
പുതിനയില വെള്ളം മലബന്ധം തടയുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിനയില സഹായിക്കുന്നു. രാത്രിയിൽ പുതിനയില ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അമിതമായ ചിന്തകൾ കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
തണുപ്പു കാലത്ത് ഒരാൾക്ക് അധികം ദാഹം അനുഭവപ്പെടില്ല. പുതിനയില വെള്ളം അതിന്റെ ഉന്മേഷദായകമായ രുചി കാരണം ഈ പ്രശ്നം മറികടക്കാൻ നിങ്ങളെ സഹായിക്കും. പുതിനയില വെള്ളം കുടിക്കുന്നത് തണുത്ത സീസണിൽ അധിക ഭക്ഷണം ദഹിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങളെയും സഹായിക്കുന്നു.
മഴക്കാലത്തും നമ്മിൽ പലർക്കും വെള്ളം കുടിക്കാൻ തോന്നില്ല, പക്ഷേ പുതിനയില വെള്ളം ദിവസം മുഴുവൻ കുടിക്കുന്നത് ജലാംശം നൽകാനും ചുമയും ജലദോഷവും അകറ്റാനും കഴിയുമെന്ന് ഡോ.ഭാവ്സർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us