/indian-express-malayalam/media/media_files/2025/11/29/clove-water-ga-01-2025-11-29-15-56-05.jpg)
പഞ്ചസാര നിയന്ത്രിക്കുന്നതു മുതൽ ദന്താരോഗ്യവും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുവരെ ഗ്രാമ്പൂ വെള്ളം മികച്ചതാണ്
/indian-express-malayalam/media/media_files/2025/11/29/clove-water-ga-02-2025-11-29-15-56-05.jpg)
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു
പ്രമേഹമുണ്ടെങ്കിൽ ഗ്രാമ്പൂ വെള്ളം മികച്ചൊരു ഓപ്ഷനാണ്. 30 ദിവസം തുടർച്ചയായി ഗ്രാമ്പൂ വെള്ളം കുടിച്ചവരിൽ ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
/indian-express-malayalam/media/media_files/2025/11/29/clove-water-ga-03-2025-11-29-15-56-05.jpg)
ദന്താരോഗ്യത്തിന് നല്ലതാണ്
ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പോലെയുള്ള പല ഉൽപ്പന്നങ്ങളിലും ഗ്രാമ്പൂ ഒരു സാധാരണ ഘടകമാണ്. ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തമുണ്ട്. ഈ സംയുക്തത്തിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കുന്നു. ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ദന്തക്ഷയം പോലുള്ള പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/11/29/clove-water-ga-04-2025-11-29-15-56-05.jpg)
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമ്പൂ വെള്ളത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഗ്രാമ്പൂ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/11/29/clove-water-ga-05-2025-11-29-15-56-05.jpg)
ചർമ്മത്തിന് നല്ലത്
ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ചർമ്മത്തിനും ഗുണം ചെയ്യും. ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ തിളങ്ങുന്ന ചർമ്മം നേടാൻ സഹായിക്കും. ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് മുഖക്കുരു, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങളെ ഒരു പരിധി വരെ ചെറുക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/11/29/clove-water-ga-06-2025-11-29-15-56-05.jpg)
മികച്ച ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും
ഗ്രാമ്പൂ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുമ്പോൾ ഭക്ഷണം നന്നായി ദഹിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us