ബ്ലാക്ക് കോഫിക്ക് ഗുണങ്ങൾ ഏറെയുണ്ടെന്ന് കോഫി പ്രിയർ സമ്മതിക്കും. ഒരു കപ്പ് ബ്ലാക്ക് കോഫി എല്ലാത്തരം സമയപരിധികളും പാലിക്കാൻ നിങ്ങളെ സഹായിക്കും. ഇതിൽ ആളുകൾക്ക് സമ്മിശ്ര അഭിപ്രായങ്ങളുണ്ടെങ്കിലും, ദോഷകരമായ ഫലങ്ങൾ ഒഴിവാക്കാൻ വിവേകപൂർവ്വം ഉപയോഗിക്കണം.

ഒരു കപ്പ് കോഫിയോ അല്ലെങ്കിൽ ചായയോ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുളള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസം മൂന്നു കപ്പെങ്കിലും കുടിക്കുന്നത് ഇത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു.

ബ്ലാക്ക് കോഫി തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് വെള്ളം തിളപ്പിക്കുക
  • ഒരു ടീസ്പൂൺ കോഫി പൊടി ചേർക്കുക. സാധാരണയായി, ആളുകൾ മധുരത്തിനായി പഞ്ചസാരയോ മറ്റൊന്നുമേ ചേർക്കാറില്ല. പക്ഷേ അത് ഒരാളുടെ അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.

Read Also: അസിഡിറ്റി ഒഴിവാക്കാനുളള മൂന്നു എളുപ്പ വഴികൾ

ബ്ലാക്ക് കോഫിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

  • ഓർമ ശക്തി കൂട്ടും: രാവിലെ തന്നെ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധ വർധിപ്പിക്കുകയും നിങ്ങളുടെ മനസ്സിന് ഏകാഗ്രത നൽകുകയും ചെയ്യും. വർഷങ്ങളായി, സ്ഥിരമായി കോഫി കുടിക്കുന്നത് പാർക്കിൻസൺസ് രോഗം (പിഡി) വരാനുള്ള സാധ്യത കുറയ്ക്കും. കോഫി കുടിക്കുന്നവർക്ക് പിഡി വരാനുളള സാധ്യത കുറവാണെന്നാണ് 1968 ലെ ഒരു പഠനം സൂചിപ്പിക്കുന്നത്.
  • നല്ല വർക്കൗട്ടുകൾ: ജിമ്മിലെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ബ്ലാക്ക് കോഫി സഹായിക്കും. കൊഴുപ്പ് ഇല്ലാതാക്കുന്നതിനും രക്തത്തിലൂടെ ഫാറ്റി ആസിഡുകളായി പുറത്തുവിടുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിനുളള ഇന്ധനമായി ഉപയോഗിക്കാം.
  • ഭാരം കുറയ്ക്കും: ബ്ലാക്ക് കോഫി നിങ്ങളുടെ മെറ്റബോളിസത്തെ 50 ശതമാനം വർധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ആന്റിഓക്‌സിഡന്റുകളിൽ സമ്പന്നമാണ്: പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 2, ബി 3, ബി 5 തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്.
  • ആരോഗ്യകരമായ കരൾ: കരൾ കാൻസർ, ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ്, ആൽക്കഹോൾ സിറോസിസ് എന്നിവ തടയുന്നതുമായി ബ്ലാക്ക് കോഫി പതിവായി കഴിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു.

Read in English: Health benefits of black coffee: From lowering diabetes risk to boosting metabolism

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook