വേപ്പിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ഇന്ത്യക്കാർക്ക് നന്നായി അറിയാം. ചർമ്മരോഗങ്ങളും അലർജികളും ചികിത്സിക്കാൻ പതിറ്റാണ്ടുകളായി ഇവ ഉപയോഗിക്കുന്നുണ്ട്. വേപ്പിലയുടെ സംസ്കൃത പേരാണ് നിംബ, ഇതിനർത്ഥം നല്ല ആരോഗ്യം എന്നാണ്. പണ്ടൊക്കെ ദിനചര്യേനയുളള ആവശ്യങ്ങൾക്കായി ആളുകൾ വീടിനു സമീപത്തായി വേപ്പ് മരം നട്ടു വളർത്താറുണ്ട്. കയ്പുള്ളതിനാൽ വേപ്പില കഴിക്കുന്നത് എളുപ്പമല്ലെങ്കിലും നിങ്ങളുടെ ദിനചര്യയിൽ ഇത് ഉൾപ്പെടുത്താൻ മറ്റ് വഴികളുണ്ട്.
വേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണെന്ന് ആയുർവേദം പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലമുളള സാധാരണ പനി അല്ലെങ്കിൽ ജലദോഷം എന്നിവ മാറാൻ ഇത് സഹായിക്കും. മാത്രമല്ല, ഉയർന്ന പ്രതിരോധശേഷി നിലനിർത്തുമെന്ന് പറയപ്പെടുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമുക്ക് ഉയർന്ന രോഗപ്രതിരോധ ശേഷിയുണ്ടാകേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, വേനൽക്കാലത്ത് നിന്ന് മൺസൂണിലേക്ക് കടന്നതോടെ, വേപ്പിലയിട്ട വെള്ളം കൊണ്ട് കുളിക്കുന്നത് അങ്ങേയറ്റം ഗുണം ചെയ്യും.
Read Also: റോസ് ടീയുടെ ഗുണങ്ങൾ
ആരോഗ്യ ഗുണങ്ങൾ
- വേനൽക്കാലത്ത്, പ്രത്യേകിച്ച് ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ആളുകൾക്ക് പരു, ചർമ്മ അലർജികൾ എന്നിവ ഉണ്ടാകാം. വേപ്പ് ഒരു ആന്റിമൈക്രോബയൽ ഏജന്റായി പ്രവർത്തിക്കുകയും സോറിയാസിസ്, എക്സിമ എന്നിവ പോലുള്ള ചർമ്മരോഗങ്ങൾ മാറാൻ സഹായിക്കുകയും ചെയ്യും.
- വേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുന്നത് മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവയും ഭേദമാക്കും.
- ശരീര ദുർഗന്ധം മാറ്റുന്നു.
- ശൈത്യകാലത്ത്, കമ്പിളി തൊപ്പികൾ, സ്കാർഫുകൾ തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം മൂലം ധാരാളം ആളുകൾ മുടി കൊഴിയുന്നതായി പരാതിപ്പെടുന്നു. ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തേക്ക് മാറുമ്പോൾ വേപ്പ് വെള്ളത്തിൽ മുടി കഴുകുന്നത് താരൻ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
- കണ്ണിലെ അലർജി മാറാൻ സഹായിക്കുന്നു.
Read in Eglish: Health benefits of bathing with neem infused water
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook