ഫൈബറുകളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം, അതുകൊണ്ട് തന്നെ ദഹിക്കാനും സമയമെടുക്കും. നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ട് വിശപ്പ് തോന്നല്‍ ഉണ്ടാകുകയുമില്ല. ശരീരഭാരം കുറയ്ക്കുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.
നേന്ത്രപ്പഴം ഉപയോഗിച്ചുള്ള ചായയക്കുറിച്ച് (Banana Tea) പലര്‍ക്കും അറിവില്ല. വ്യത്യസ്തമായ ഈ ചായക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിത ശൈലി നേടാനും ഇത് സഹായിക്കും.
നേന്ത്രപ്പഴം ഉപയോഗിച്ച് എങ്ങനെ ചായ ഉണ്ടാക്കാം
ഒരു നേന്ത്രപ്പഴം, തൊലി ഉപയോഗിച്ചോ അല്ലാതെയോ വെള്ളത്തിൽ തിളപ്പിക്കുക. എന്നിട്ട് പഴത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുക. ഈ വെള്ളം കട്ടൻ ചായയിലോ പാൽ ചായയിലോ കലർത്തി കുടിക്കുക.
ആരോഗ്യഗുണങ്ങള്‍
വാഴപ്പഴത്തിൽ മാംഗനീസും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിനും അവയെ കൂടുതല്‍ ശക്തമാക്കുന്നതിനും സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ശരീരത്തിന്റെ ദഹനം വർധിപ്പിക്കാൻ സഹായിക്കുന്നു. വയറു വീർത്തു വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
വാഴപ്പഴത്തിലെ പൊട്ടാസ്യം ധമനികളിലെയും സിരകളിലെയും സമ്മര്‍ദം സന്തുലിതമാക്കി ശരീരത്തിന്റെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. റെറ്റിനയിലെ മാക്യുലർ ഡീജനറേഷൻ, തിമിരം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്കും ഇത് സഹായിക്കുന്നു, അതുവഴി കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നു.
ബനാന ടീയിൽ ഡോപാമൈൻ, സെറോടോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഹോർമോണുകൾ മനസിനെ സമ്മർദ്ദരഹിതമായും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.