നല്ല ജീവിതപങ്കാളിയെ കിട്ടിയാൽ ജീവിതം സന്തുഷ്ടകരമായിരിക്കുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യ ജീവിതവും മെച്ചപ്പെട്ടതായിരിക്കും. ഇത്തരത്തിലുളള പങ്കാളിക്കൊപ്പമുളള ജീവിതം വാർധക്യകാലത്ത് ഡിമെൻഷ്യ (മറവിരോഗം) ബാധിക്കാനുളള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം പറയുന്നു.

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ശുഭാപ്തിവിശ്വാസമുളള പങ്കാളി ഭാര്യയുടെയോ ഭർത്താവിന്റെയോ ആരോഗ്യജീവിതത്തെ സ്വാധീനിക്കുമെന്നും അവരെ ജാഗ്രതയോടെ മുന്നോട്ടു നയിക്കുമെന്നും ന്യൂറോജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനം കണ്ടെത്തി.

ശുഭാപ്തി വിശ്വാസമുളള പങ്കാളിക്കൊപ്പം താമസിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയിൽ ഏർപ്പെടുന്നതിനും സാമൂഹിക ഇടപെടൽ നടത്തുന്നതിനും കാരണമാവുകയും ഇത് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു. 4,457 ദമ്പതികളെ ഏകദേശം എട്ടു വർഷത്തോളം പിന്തുടർന്നതിൽനിന്നാണ് ശുഭാപ്തി വിശ്വാസമുളള ജീവിത പങ്കാളിക്കൊപ്പം താമസിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് നല്ലതാണെന്ന് കണ്ടെത്തിയത്.

Read More: കൃത്യസമയത്ത് ഉറങ്ങാറില്ലേ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന ദമ്പതിമാർക്ക് മറ്റുളളവരെക്കാൾ ഓർമശക്തി കൂടുതലായിരിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ”ഞങ്ങളുടെ പങ്കാളികളുമായി നിരവധി സമയം ചെലവഴിച്ചു. അവർ വ്യായാമം ചെയ്യാനും, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനും മരുന്ന് കൃത്യസമയത്ത് കഴിക്കാനും എപ്പോഴും ഓർമിപ്പിച്ചു,” മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ വില്യം ചോപിക് പറഞ്ഞതായി ഇൻസൈഡറിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

”അൽഷിമേഴ്‌സ് രോഗം അല്ലെങ്കിൽ ഡിമെൻഷ്യ പോലുള്ളവ ബാധിക്കാനുളള ഘടകങ്ങൾ നോക്കുമ്പോൾ, അവയിൽ പലതും അനാരോഗ്യകരമായ ജീവിതശൈലി കൊണ്ടാണെന്ന് ഞങ്ങൾ കണ്ടെത്തി. ശുഭാപ്തി വിശ്വാസമുളള ആളുകൾ തമ്മിൽ വിവാഹം ചെയ്യുന്നത് ജീവിതത്തിൽ എല്ലാ ഘട്ടങ്ങളും തരണം ചെയ്യുന്നതിൽ മുന്നിൽനിൽക്കുന്നതായി തോന്നി,” ചോപിക് പറഞ്ഞു. ജേർണൽ ഓഫ് ബിഹേവിയറൽ ഡെവലപ്മെന്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook