നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. കൃത്യസമയത്ത് ഉറങ്ങുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം ക്ഷീണിതരായിട്ടും നല്ല ഉറക്കം കിട്ടുന്നില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഒരു പുസ്തകം വായിക്കുക എന്നതാണ്.

രാത്രി വൈകി ഉണർന്നിരിക്കുകയും ഉറക്കം വരാത്തത് എന്തുകൊണ്ട് ചിന്തിക്കുന്നതിനും പകരം, നിങ്ങൾ ഒരു പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങുക. ഇത് നിങ്ങളെ ഉറങ്ങാൻ സഹായിക്കും. നിങ്ങൾ ഉണരുമ്പോൾ, നിങ്ങളുടെ മനസ്സ് അസ്വസ്ഥതയോടെ അലഞ്ഞുനടക്കുന്നു, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കുന്നു, ഇതിൽനിന്നും മാറാൻ വായന സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. നിങ്ങൾ വിശ്രമിക്കേണ്ട സ്ഥലമാണ് കിടക്ക. ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ഉണർ‌ന്ന്‌ കിടക്കുകയും ചെയ്യുന്നതിലൂടെ അവിടം നിങ്ങൾ ഒരു നെഗറ്റീവ് സ്പേസ് ആക്കരുത്.

നിങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുന്നത് എന്താണെന്നത് പ്രശ്നമല്ല. നിങ്ങൾ നേരത്തെ വായിച്ചിട്ടുളളതോ ഇഷ്ടപ്പെട്ടതോ ആയ പുസ്തകമാകാം. ഒരു നിബന്ധന മാത്രമേയുള്ളൂവെന്ന് വിദഗ്‌ധർ പറയുന്നു: ഒന്നുകിൽ നിങ്ങൾ ഉറങ്ങുക, അല്ലെങ്കിൽ നിങ്ങൾ വായിക്കുക. നെഗറ്റീവ് ചിന്തകൾക്ക് നിങ്ങളുടെ മനസിനെ ആക്രമിക്കാൻ ഇടം നൽകരുത്. വിശ്രമിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക എന്നതാണ് പ്രധാനം.

Read Also: ഉത്തമ ജീവിത പങ്കാളി ഒപ്പമുണ്ടെങ്കിൽ മറവിരോഗത്തിനുളള സാധ്യത കുറയും

ശാസ്ത്രം അനുസരിച്ച്, നിങ്ങൾ ഇതൊരു സ്ഥിര പ്രവൃത്തിയാക്കി മാറ്റുമ്പോൾ, നിങ്ങളുടെ ഉറക്കത്തിന്റെ രീതിയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നു. നിങ്ങൾക്ക് ഉറങ്ങാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, പ്രശ്നത്തെക്കുറിച്ച് മനസിലാക്കാൻ നിങ്ങൾക്ക് ഒരു തെറാപ്പിസ്റ്റിനെ കാണാവുന്നതാണ്.

വായനയ്ക്കു പുറമേ നല്ല ഉറക്കത്തിന് മറ്റു ചില കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ഇരുട്ടിൽ ഉറങ്ങുക, സുഖപ്രദമായ ഉറക്ക സ്ഥലം ഉണ്ടാക്കുക, പകൽ ഉറക്കം ഒഴിവാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook