scorecardresearch

പച്ചക്കറികൾ കഴിക്കാൻ ഇഷ്ടമില്ലേ? ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ചില എളുപ്പ വഴികൾ

പച്ചക്കറികൾ കഴിക്കുന്നതിന് ചില എളുപ്പ വഴികൾ പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ്

malachite green lady finger, lady finger vegetable, malachite green adulteration, indianexpress.com, indianexpress, how are vegetables adulterated, how to detect vegetable adulteration, FSSAI twitter, FSSAI tips, മാലക്കൈറ്റ് ഗ്രീൻ, മായം, പച്ചക്കറികളിലെ മായം, എങ്ങനെ കണ്ടെത്താം, പച്ചക്കറികളിലെ മായം എങ്ങനെ കണ്ടെത്താം, ie malayalam

ശരീരത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീനുകൾ ലഭിക്കുന്നതിന് പച്ചക്കറികൾ കഴിക്കണം. പച്ചക്കറികൾ ഒഴിവാക്കുന്നത് ശരീരത്തിന്റെ ശരിയായതും ആരോഗ്യകരവുമായ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്തും. ചോറിനും ചപ്പാത്തിക്കുമൊപ്പം അവ പതിവായി കഴിക്കുന്നത് ചിലർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്തുചെയ്യണം? പച്ചക്കറികൾ കഴിക്കുന്നതിന് ചില എളുപ്പ വഴികൾ പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.

പച്ചക്കറി ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കുക

ഏതെങ്കിലും മൂന്ന് പച്ചക്കറികൾ എടുത്ത് ജ്യൂസ് ഉണ്ടാക്കുക. പച്ചക്കറികളുടെ എല്ലാ ഗുണങ്ങളുമുള്ള മികച്ച ആന്റിഓക്‌സിഡന്റാണിത്.

സൂപ്പ്

പച്ചക്കറികൾ പാചകം ചെയ്ത് കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ, സൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുക.

പൊറാത്ത

പച്ചക്കറികൾ കൊണ്ടുള്ള സ്വാദിഷ്ടമായ പൊറാത്തകൾ തയ്യാറാക്കുക.

പിസ

കാരറ്റ്, ചീര തുടങ്ങിയ പച്ചക്കറികളും രണ്ടു ടേബിൾസ്പൂൺ മാവും എടുക്കുക. റാഗി മാവോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാം. ഇതുപയോഗിച്ച് പിസ ഉണ്ടാക്കുക, അതിന് മുകളിൽ മറീന സോസ്, പിസ്സ സോസ്, ചീസ് എന്നിവ ചേർക്കുക.

പാസ്ത

പച്ചക്കറികൾ ഉപയോഗിച്ച് രുചികരമായ പാസ്ത ഉണ്ടാക്കാം. മത്തങ്ങ, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് സോസ് ഉണ്ടാക്കുക. പാസ്തയ്ക്കായി ഈ സോസ് ഉപയോഗിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ ശരീരത്തിന് നല്ലത്?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Hate veggies nutritionist suggests some ways to add them to your diet