/indian-express-malayalam/media/media_files/2026/01/27/hansika-2026-01-27-10-21-59.jpg)
ഹൻസിക
സിനിമ താരങ്ങൾ എപ്പോഴും കർശനമായ ഭക്ഷണക്രമവും (Diet) വ്യായാമവും പിന്തുടരുന്നവരാണെന്നാണ് പൊതുവായുള്ള ധാരണ. എന്നാൽ താൻ ഡയറ്റിങ്ങിൽ വിശ്വസിക്കുന്നില്ലെന്നും തന്റെ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യം മറ്റൊന്നാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഹൻസിക മോട്‌വാനി. പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനുമായുള്ള ഒരു കുക്കിങ് വ്ലോഗിലാണ് ഹൻസിക മനസ് തുറന്നത്.
Also Read: ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?
ഹൻസികയുടെ വീട്ടിൽ ഫറാ ഖാൻ അതിഥിയായി എത്തിയപ്പോഴായിരുന്നു നടി ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് പറഞ്ഞത്. ഹൻസികയ്ക്ക് വേണ്ടി ഭക്ഷണം ഒന്നും കരുതേണ്ടതില്ലെന്നും അവർ ഡയറ്റിങ്ങിലാണെന്നും ആരോ ഫറയോട് പറഞ്ഞിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ട് ഫറാ ഖാൻ "മാഡം ഡയറ്റിങ്ങിലാണല്ലോ" എന്ന് തമാശയായി ചോദിച്ചു. എന്നാൽ ഉടൻ തന്നെ ഹൻസിക അത് തിരുത്തി. "മാഡം, ഞാൻ ഡയറ്റിങ്ങിലല്ല" എന്നായിരുന്നു ഹൻസികയുടെ മറുപടി.
ഫിറ്റ്‌നസ് രഹസ്യം 'പൈലേറ്റ്‌സ്'
ഡയറ്റ് ചെയ്യുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇത്രയും ഫിറ്റായി ഇരിക്കുന്നത് എന്ന ഫറയുടെ ചോദ്യത്തിന്, താനൊരു 'പൈലേറ്റ്‌സ് ഗേൾ' ആണെന്നായിരുന്നു ഹൻസികയുടെ മറുപടി. ഹൻസികയുടെ ഫിറ്റ്‌നസ് നിലനിർത്തുന്നത് പൈലേറ്റ്‌സ് വ്യായാമമുറകളാണ്.
Also Read: അത്താഴം വൈകിയാൽ എന്ത് സംഭവിക്കും? രാത്രിഭക്ഷണം എപ്പോൾ കഴിക്കണം?
എന്താണ് പൈലേറ്റ്‌സ്?
ശരീരത്തിന്റെ കരുത്ത്, വഴക്കം, ശരിയായ ആസനം എന്നിവ വർധിപ്പിക്കുന്ന വ്യായാമമുറയാണ് പൈലേറ്റ്‌സ്. സന്ധികളിൽ അമിത സമ്മർദം നൽകാതെ തന്നെ പേശികളെ ടോൺ ചെയ്യാൻ ഇത് സഹായിക്കുന്നു. ജാൻവി കപൂർ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട വ്യായാമമാണിത്.
2024-ൽ പുറത്തിറങ്ങിയ ഗാർഡിയൻ എന്ന തമിഴ് ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. സുരേഷ് ചന്ദ്ര മേനോൻ, ശ്രീമാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ഹൊറർ ചിത്രത്തിന് മിക്കവാറും നെഗറ്റീവ് റിവ്യൂകളാണ് ലഭിച്ചത്. ഗാന്ധാരി എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.
Also Read: മലബന്ധം അകറ്റാനും ഹൃദയാരോഗ്യത്തിനും; ദിവസവും 10 ഉണക്കമുന്തിരി കഴിച്ചു തുടങ്ങാം
ആർ.കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൻസിക ഇരട്ട വേഷത്തിലാണ് എത്തുന്നത്. മെട്രോ ശിരീഷ്, മയിൽസാമി, തലൈവാസൽ വിജയ്, ആടുകളം നരേൻ, വിനോദിനി, ബ്രിജിഡ സാഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഈ ഹൊറർ ത്രില്ലറിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കരുത്തുറ്റ ഹൃദയം വേണോ? ഈ ഒരു കാര്യം പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us