കോവിഡിനെതിരായ പോരാട്ടത്തിൽ മുൻകരുതൽ നടപടികളുടെ അവിഭാജ്യ ഘടകമായി ഹാൻഡ് സാനിറ്റൈസറുകൾ മാറിയിരിക്കുന്നു. വൈറസ് പകരുന്നത് തടയാൻ കൈകളുടെ ശുചിത്വം വളരെ അത്യാവശ്യമാണ്. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിശദീകരിച്ചിട്ടുണ്ട്.
ഹാൻഡ് സാനിറ്റൈസർ എത്ര അളവ് ഉപയോഗിക്കണം
ഉളളം കയ്യിൽ സാനിറ്റൈസർ എടുത്ത് കൈകളിൽ നന്നായി തേയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. നിങ്ങളുടെ കൈകൾ വരളുന്നതുവരെ തടവുക. 20-30 സെക്കൻഡുകൾക്കുളളിൽ ഈ പ്രക്രിയ പൂർത്തിയാക്കണം.
മദ്യം അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
സാനിറ്റൈസറുകളിലെ മദ്യം പ്രസക്തമായ ആരോഗ്യപ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വിശദീകരിക്കുന്നു. ഒരു ചെറിയ അളവിലുള്ള മദ്യം മാത്രമേ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. മിക്ക ഉൽപ്പന്നങ്ങളിലും ചർമ്മത്തിന്റെ വരൾച്ച കുറയ്ക്കുന്നതിന് ഒരു എമോലിയന്റുണ്ട്.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
എത്ര തവണ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം?
ഹാൻഡ് സാനിറ്റൈസർ പതിവായി ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. മദ്യം അടങ്ങിയ സാനിറ്റൈസർ ആന്റിബയോട്ടിക് പ്രതിരോധം സൃഷ്ടിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഇടയ്ക്കിടെ കൈകൾ കഴുകുന്നതാണോ അതോ കയ്യുറകൾ ധരിക്കുകന്നതാണോ മികച്ചത്?
കയ്യുറകൾ ധരിക്കുന്നത് രോഗാണുക്കളെ ഒരു ഉപരിതലത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. നിങ്ങൾ കയ്യുറകൾ ധരിക്കുകയാണെങ്കിൽ, അവ നീക്കം ചെയ്തതിനുശേഷം നിങ്ങളുടെ കൈകൾ വൃത്തിയാക്കിയെന്ന് ഉറപ്പാക്കുക. കയ്യുറകൾ ധരിക്കുന്നത് കൈകൾ വൃത്തിയാക്കുന്നതിനു പകരമാകില്ല. ആരോഗ്യ പ്രവർത്തകർ നിർദ്ദിഷ്ട ജോലികൾക്കായി മാത്രം കയ്യുറകൾ ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.