/indian-express-malayalam/media/media_files/2026/01/13/guava-2026-01-13-15-57-05.jpg)
Image Source: Freepik
ഇന്ത്യയിൽ പഴങ്ങളുടെ രാജാവായി മാമ്പഴത്തെയാണ് വാഴ്ത്തുന്നതെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ പേരയ്ക്ക ഒട്ടും പിന്നിലല്ലെന്ന് വിദഗ്ധർ. മാമ്പഴത്തിന് ലഭിക്കുന്ന അതേ പ്രാധാന്യവും ശ്രദ്ധയും പേരയ്ക്കയ്ക്കും നൽകിയാൽ ഇന്ത്യക്കാരുടെ ആരോഗ്യനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ശുഭം വത്സ്യ അഭിപ്രായപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം പേരയ്ക്കയുടെ അസാധാരണമായ ഗുണങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു നേരത്തെ ലഘുഭക്ഷണമായി പേരയ്ക്ക ശീലമാക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെയും അർബുദത്തെയും വരെ പ്രതിരോധിക്കാൻ സഹായിക്കും.
Also Read: ടൈപ്പ് 1 പ്രമേഹം: രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ സൂചിപ്പിക്കുന്നത് എന്ത്?
പേരയ്ക്കയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം: പേരയ്ക്കയിലെ വൈറ്റമിൻ സി ധമനികളിലെ രക്തയോട്ടം സുഗമമാക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
പ്രമേഹ നിയന്ത്രണം: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴമാണ് പേരയ്ക്ക. ഇതിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ദഹനാരോഗ്യം: ഉയർന്ന അളവിൽ നാരുകൾഅടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും അൾസർ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇതിന് കഴിയും.
രക്തസമ്മർദം: ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
Also Read: 3 മാസത്തിനുള്ളിൽ 20 കിലോ കുറയ്ക്കണോ? ഫിറ്റ്‌നസ് ട്രെയിനറുടെ 10 നിയമങ്ങൾ
പ്രതിരോധശേഷിയും യൗവനവും: ലൈക്കോപീൻ, ഫ്ലവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് പേരയ്ക്ക. ഇത് ശരീരകോശങ്ങളുടെ നാശം തടയുകയും അകാല വാർധക്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.
മാമ്പഴക്കാലത്ത് മാമ്പഴത്തിന് നൽകുന്ന അതേ പരിഗണന എല്ലാ സീസണിലും ലഭിക്കുന്ന പേരയ്ക്കയ്ക്കും നൽകിയാൽ വൈറ്റമിൻ സി കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഡോ.വത്സ്യ അഭിപ്രായപ്പെട്ടു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us