ഗോജി ബെറിയോ നെല്ലിക്കയോ; ഏതാണ് ഏറ്റവും മികച്ചത്?

ഗോജി ബെറിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിക്കയിൽ അഞ്ചിരട്ടി വിറ്റാമിൻ സി ഉണ്ടെന്ന് മഖിജ പറഞ്ഞു

goji berry, amla, ie malayalam

കോവിഡ് മാഹാമാരി ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും പുനർവിചിന്തനം ചെയ്യാൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ പലരും ഭക്ഷണകാര്യത്തിലും കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. ഭക്ഷണ കാര്യത്തിൽ നിങ്ങൾ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെങ്കിൽ പോഷകാഹാര വിദഗ്ധ പൂജ മഖിജയുടെ സഹായം തേടാം.

നിറയെ ആരോഗ്യ ഗുണങ്ങളും ചില അധിക ഗുണങ്ങളും ഇന്ത്യൻ നെല്ലിക്കയിൽ ഉളളപ്പോൾ സമാനമായി ഗോജി ബെറി എത്രപേർ തിരഞ്ഞെടുക്കുമെന്ന് അവർ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. രണ്ടു സെ.മീ വ്യാസമുള്ള ചെറിയ പഴമുത്പാദിപ്പിക്കുന്ന ചെടിയാണ് ഗോജി ബെറി. പഴുത്ത പഴം കഴിക്കാനും ഉണക്കി ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം.

Read More: ജ്യൂസായോ ഉപ്പിലിട്ടോ അച്ചാറായോ കഴിക്കാം, വിവിധ തരം നെല്ലിക്ക ഉൽപ്പന്നങ്ങൾ

ഗോജി ബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ മികച്ചതാണ്, വീക്കം കുറയ്ക്കുന്നു, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, ഫ്രീ റാഡിക്കൽ ഡാമേജ് കുറയ്ക്കുന്നു. എന്നിരുന്നാലും, ഇത് ചെലവേറിയതാണെന്ന് അവർ പറഞ്ഞു. ഈ ചെറിയ ഗോജി ബെറീസ് നിങ്ങൾക്ക് മികച്ചതാണ്, ആന്റി-ഏജിങ് മുതൽ ഗ്ലൂക്കോസ് റെഗുലേഷൻ, രോഗപ്രതിരോധ ശേഷി എന്നിവയെ സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

എന്നിരുന്നാലും, മേൽപ്പറഞ്ഞവയുടെയെല്ലാം ചിലപ്പോൾ അതിൽ കൂടുതലോ എളുപ്പത്തിൽ കിട്ടാവുന്നതും താങ്ങാനാവുന്നതുമായ വിലയ്ക്ക് ലഭിക്കുന്ന ഒരു പഴത്തിലുണ്ട്, നെല്ലിക്ക. ഗോജി ബെറിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെല്ലിക്കയിൽ അഞ്ചിരട്ടി വിറ്റാമിൻ സി ഉണ്ടെന്ന് മഖിജ പറഞ്ഞു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായത്, ദഹനത്തിന് സഹായിക്കുന്നു, ആമാശയത്തിലെ പിഎച്ച് സന്തുലിതമാക്കുന്നു, യുടിഐകൾ കുറയ്ക്കുന്നു (മൂത്രനാളിയിലെ അണുബാധ), ശ്വാസകോശത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ്, കാരണം ഗോജി ബെറിയുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ചിരട്ടി വിറ്റാമിൻ സിയുണ്ടെന്ന് മഖിജ പറഞ്ഞു.

ഇനി വലിയ വില കൊടുത്ത് വിദേശയിനം പഴങ്ങൾ കഴിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ പ്രാദേശികമായി ലഭ്യമായതും വിലകുറഞ്ഞ നിരക്കിൽ ലഭ്യമായതുമായ നെല്ലിക്ക കഴിക്കാം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Goji berry or indian gooseberry what should you have511708

Next Story
കുട്ടികളിലെ പനി നിസ്സാരമായി കാണരുത് ഈ കോവിഡ് കാലത്ത്child, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express