പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയും എരുമകളെയുമാണ്, ഇവ വെച്ചുനോക്കുമ്പോൾ ആട്ടിൻ പാലിന്റെ ലഭ്യത താരതമ്യേന കുറവാണ്. എന്നാൽ ആട്ടിൻപാലിനും അതിന്റേതായ ഗുണങ്ങളുണ്ട്. മറ്റു പാൽ ഉത്പന്നങ്ങളേക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പശുവിൻ പാലിനെക്കാൾ ഉത്തമം ആട്ടിൻ പാലാണ്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കും.
ആട്ടിൻപാലിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ആയുർവേദ വിദഗ്ധ ഡോ. രേഖ രാധാമണി പറയുന്നു.
- ഇത് മെലിഞ്ഞ ശരീരം നിലനിർത്താൻ സഹായിക്കുന്നു.
- ഇത് ദിവസം മുഴുവൻ സജീവമായിരിക്കാൻ സഹായിക്കുകയും ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും
- ശരീരത്തിന്റെ ബലഹീനത പരിഹരിക്കും
- കഫം ശമിപ്പിക്കാൻ സഹായിക്കും
- കൊളസ്ട്രോൾ നിയന്ത്രിക്കും
“വെള്ളമൊഴിച്ച് നേർപ്പിച്ച ആട്ടിൻപാൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരമാണ്. കുഞ്ഞുങ്ങളിലെ വയറിളക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും, ” ആയുർവേദ വിദഗ്ധ ഡോ. രേഖ രാധാമണി പറയുന്നു.