scorecardresearch
Latest News

ഏഴുദിവസം കൊണ്ട് ശരീരഭാരം കുറയും, ജിഎം ഡയറ്റിനെക്കുറിച്ച് അറിയാം

ജിഎം ഡയറ്റിൽ വെജിറ്റേറിയൻകാർക്കും, നോൺ വെജിറ്റേറിയൻകാർക്കും ആദ്യത്തെ നാലു ദിവസങ്ങളിൽ ഒരേ ഭക്ഷണക്രമമാണ്

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകളുണ്ടെങ്കിലും, അവയെക്കാളൊക്കെ ശ്രദ്ധ നേടുന്നത് ജിഎം ഡയറ്റ് പ്ലാനാണ്. ജനറൽ മോട്ടോർസ് ഡയറ്റാണ് ജിഎം ഡയറ്റ് എന്നറിയപ്പെടുന്നത്. ഒരാഴ്ചയ്ക്കുളളിൽ ഒരാളുടെ ശരീര ഭാരം 6.8 കിലോ കുറയ്ക്കാനാകുമെന്നാണ് ജിഎം ഡയറ്റിന്റെ അവകാശ വാദം.

ജിഎം ഡയറ്റ് വാഗ്‌ദാനം ചെയ്യുന്നതെന്ത്?

ജീവനക്കാർ നേരിടുന്ന ശരീരഭാരവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി 1987ൽ അമേരിക്കയിലെ ജനറൽ മോട്ടോഴ്സ് കോർപറേഷൻ ആണ് ജിഎം ഡയറ്റ് രൂപപ്പെടുത്തിയത്. ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിൽ ഇത് ഫീൽഡ്-ടെസ്റ്റ് ചെയ്യുകയും പിന്നീട് ജി‌എം കോർപറേഷനിലെ ബോർഡ് ഡയറക്ടർമാർക്ക് വിതരണം ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തു.

നിങ്ങളുടെ ശരീരത്തിലെ കലോറി ഇല്ലാതാക്കാൻ ലളിതമായ പോഷകങ്ങൾ നൽകുന്നു, ഏഴ് ദിവസത്തെ ഷെഡ്യൂളിലൂടെ ശരീരഭാരം കുറയ്ക്കാനും ബോഡി ഡിറ്റോക്സ് ചെയ്യാനും ശരീര ശുദ്ധീകരണത്തിനും ഡയറ്റ് പ്ലാനിലൂടെ കഴിയുമെന്നാണ് ജിഎംഡയറ്റ് ഡോട് ഇൻ പറയുന്നത്. പട്ടിണി കിടക്കുക എന്നതിനേക്കാൾ വിവേകത്തോടെ ഭക്ഷണം കഴിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നാണ് ജിഎം ഡയറ്റിന്റെ അവകാശ വാദം.

ജിഎം ഡയറ്റ് മെനു

ജിഎം ഡയറ്റിൽ വെജിറ്റേറിയൻകാർക്കും, നോൺ വെജിറ്റേറിയൻകാർക്കും ആദ്യത്തെ നാലു ദിവസങ്ങളിൽ ഒരേ ഭക്ഷണക്രമമാണ്, 5, 6, 7 ദിവസങ്ങളിൽ ഒരാളുടെ ഭക്ഷണത്തിലെ ഇഷ്ടങ്ങൾ അനുസരിച്ച് ഇത് മാറുന്നു. ഡയറ്റ് പ്ലാനിനെക്കുറിച്ച് വിശദമായി അറിയാം.

ഒന്നാം ദിനം: ആദ്യത്തെ ദിവസം ദീർഘനേരം വിശക്കാതിരിക്കാൻ സഹായിക്കുന്ന മധുരപലഹാരങ്ങളും മെലൺസ് പോലുള്ള പഴങ്ങളും കഴിക്കാം. സ്ട്രോബെറി, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങളും കഴിക്കാവുന്നതാണ്.

രണ്ടാം ദിനം: ചീര, തക്കാളി, കാബേജ്, സവാള, ആർട്ടിചോക്ക്, ചീര, ബ്രൊക്കോളി തുടങ്ങി എല്ലാ പച്ചക്കറികളും കഴിക്കാം. ഉരുളക്കിഴങ്ങ് പ്രഭാതഭക്ഷണമായി പരിമിതപ്പെടുത്താം.

Read More: ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

മൂന്നാം ദിനം: മൂന്നാം ദിവസത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. ”നിങ്ങളുടെ ശരീരത്തിൽനിന്നും കൊഴുപ്പ് കുറയാൻ തുടങ്ങുന്ന ദിവസമാണിത്. പഴങ്ങളിലെ കോംപ്ലക്സ് കാർബണുകൾ ഊർജസ്വലത നിലനിർത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താൻ സാലഡ്, വേവിച്ച പച്ചക്കറികൾ എന്നിവ തിരഞ്ഞെടുക്കുക. ധാരാളം വെള്ളം കുടിക്കുക,” ജിഎംഡയറ്റ് ഡോട് നെറ്റ് നിർദേശിക്കുന്നു.

നാലാം ദിനം: ഈ ദിവസത്തിൽ സൂപ്പാണ് നിർദേശിക്കുന്നത്. അതിനൊപ്പം കൂടുതൽ വാഴപ്പഴവും പാലും കഴിക്കണം. 8 ഇടത്തരം വാഴപ്പഴവും 3 ഗ്ലാസ് പാട നീക്കം ചെയ്ത പാലും ഒരു ദിവസം കഴിക്കണമെന്ന് വെബ്സൈറ്റിൽ പറയുന്നു.

അഞ്ചാം ദിനം: ഈ ദിവസം നിങ്ങൾക്ക് ഇറച്ചിയോ, മത്സ്യമോ അല്ലെങ്കിൽ ബീഫോ ഇതിൽ ഏതെങ്കിലും ഒരിനം തിരഞ്ഞെടുക്കാം. രണ്ടു നേരം ഭക്ഷണത്തിനൊപ്പം ഇവ കഴിക്കാം, അതിനൊപ്പം 6 തക്കാളി കൂടി കഴിക്കണം. വെജിറ്റേറിയൻകാർ ഇറച്ചിക്കു പകരം കോട്ടേജ് ചീസോ ബ്രൗൺ റൈസോ തക്കാളിക്കൊപ്പം കഴിക്കാവുന്നതാണ്.

ആറാം ദിനം: ഇറച്ചിയും (അല്ലെങ്കിൽ കോട്ടേജ് ചീസ്) പച്ചക്കറികളും കഴിക്കുക. തക്കാളി വേണ്ട.

ഏഴാം ദിനം: അവസാന ദിവസം, കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഈ ഭക്ഷണങ്ങൾ കൂടാതെ ഓരോ ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജിഎം ഡയറ്റ് നിർദേശിക്കുന്നു.

അതേസമയം, ജിഎം ഡയറ്റിനെ വിമർശിക്കുന്നവരുമുണ്ട്. ഈ ഭക്ഷണക്രമം താൽക്കാലിക ഭാരം കുറയ്ക്കാൻ മാത്രമേ സഹായിക്കൂവെന്നാണ് ഹെൽത്ത്‌ലൈൻ പറയുന്നത്. ജി‌എം ഡയറ്റ് പ്ലാൻ‌ അവസാനിച്ചു കഴിഞ്ഞാൽ‌, നിങ്ങൾ സാധാരണ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ‌ ശരീരഭാരം കൂടാൻ‌ സാധ്യതയുണ്ടെന്ന് ഹെൽത്ത്‌ലൈൻ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Gm diet promises weight loss in just seven days