ചില ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധി നമ്മുടെ അടുക്കളയിലുണ്ട്. ശരീര ഭാരം കുറയ്ക്കാനുമുള്ള മാർഗവും ഇവിടെയുണ്ട്. ജിഞ്ചർ ടീയെക്കുറിച്ചാണ് പറയുന്നത്. ഉണക്കിയതോ പച്ചയായതോ ആയ ഇഞ്ചി ഉപയോഗിച്ച് ചായ തയ്യാറാക്കാം. ഇത് ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും.
ജിഞ്ചർ ടീ മാത്രം കുടിച്ചാൽ ശരീര ഭാരം കുറയില്ല. അതിനൊപ്പം ശരിയായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. ജിഞ്ചർ ടീയിൽ കലോറി കുറവാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു, വിശപ്പിന്റെ ആസക്തി നിയന്ത്രിക്കുന്നു. പക്ഷേ, ജിഞ്ചർ ടീ മാത്രം കുടിക്കരുത്. ഇത് ക്ഷീണമുണ്ടാക്കും. ജിഞ്ചർ ടീ അമിതമായി കുടിക്കുന്നത് വയറിളക്കത്തിനും നെഞ്ചെരിച്ചിനും കാരണമാകും.
ദഹനപ്രശ്നങ്ങളെ അകറ്റുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ, ടൺ കണക്കിന് ആരോഗ്യ ഗുണങ്ങൾ ഇഞ്ചിക്കുണ്ട്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽപ്പോലും, ഒരു ദിവസം 4 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കരുത്. ഇഞ്ചിയുടെ അമിത ഉപഭോഗം നെഞ്ചെരിച്ചിൽ, വയറിളക്കം, ഗ്യാസ്, വയറുവേദന തുടങ്ങിയ നേരിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.
ജിഞ്ചർ ടീ ദിവസവും കുടിക്കാവുന്നതാണ്. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ദിവസവും രണ്ടു കപ്പ് ജിഞ്ചർ ടീ കുടിക്കുക.
ജിഞ്ചർ ടീ തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെളളം തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ രണ്ടു കഷ്ണം ഇഞ്ചി ചെറുതായി മുറിച്ച് ചേർക്കുക. സ്വാദിനായി കുറച്ച് തേൻ ചേർക്കാം. 5 മിനിറ്റ് തിളപ്പിച്ചശേഷം അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുക. ഉണങ്ങിയ ഇഞ്ചി പൊടി ചേർത്തും ഈ ചായ തയ്യാറാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.