scorecardresearch
Latest News

ടെൻഷൻ കുറയ്ക്കും, തലവേദന മാറ്റും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; ഇഞ്ചിയുടെ ഗുണങ്ങളേറെ

തൊണ്ടവേദന മാറാൻ ചൂടുളള ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് കുടിക്കാം

ginger,ie malayalam

നമ്മുടെയൊക്കെ വീട്ടിലെ അടുക്കളയിൽ സർവ സാധാരണമായി കാണുന്ന ഒന്നാണ് ഇഞ്ചി. തൊണ്ടവേദനയ്ക്കും ചെറിയ ജലദോഷത്തിനും ഇഞ്ചി കൊണ്ടുളള ചായ നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. ഒരു വ്യക്തിയുടെ ശ്വസനവ്യവസ്ഥയെ ഇഞ്ചി ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള ശ്വസന വൈറസുകളിൽ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇഞ്ചി.

മെഡിക്കൽ മീഡിയത്തിന്റെ രചയിതാവായ ആന്റണി വില്യം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുളള കുറിപ്പ് പങ്കുവച്ചു. ഇഞ്ചി ആന്റിസ്പാസ്മോഡിക് ആണെന്നും രോഗപ്രതിരോധശേഷി കൂട്ടുമെന്നും അദ്ദേഹം പറയുന്നു. ഇഞ്ചിയിൽ ആന്റിസ്പാസ്മോഡിക് പ്രോപ്പർട്ടികൾ അതിന്റെ 60 ലധികം ധാതുക്കളിൽ നിന്നാണ് വരുന്നത്, 30 അമിനോ ആസിഡുകൾ (അവയിൽ പലതും കണ്ടെത്താനായിട്ടില്ല), കൂടാതെ 500 ലധികം എൻസൈമുകളും കോയിൻ‌സൈമുകളും എല്ലാം ഒരുമിച്ച് പ്രതിപ്രവർത്തനത്തെ ശാന്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൊണ്ടവേദന മാറ്റാൻ ഇഞ്ചി നല്ലതാണ്. ടെൻഷൻ കുറയ്ക്കാനും, തലവേദന മാറാനും, പേശി ടിഷ്യുയിൽ നിന്ന് അമിതമായ ലാക്റ്റിക് ആസിഡ് രക്തപ്രവാഹത്തിലേക്കും ശരീരത്തിന് പുറത്തേക്കും ഒഴുക്കാനും ഇഞ്ചി സഹായിക്കുന്നു.

Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

സമ്മർദം കുറയ്ക്കാനും ഡി‌എൻ‌എ റീകൺസ്ട്രക്ഷനും ശരീരത്തിലെ ബി 12 ഉൽ‌പാദനം വർധിപ്പിക്കുന്നതിനും ഇഞ്ചി വളരെ സഹായകരമാണ്. ഇഞ്ചിയുടെ മറ്റു ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. തൊണ്ടവേദന മാറാൻ ചൂടുളള ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് കുടിക്കാം. വയറിലെ അസ്വസ്ഥതകൾക്കും ഇഞ്ചി നല്ലതാണ്. ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നേടാൻ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ginger is great for your immune system

Best of Express