Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

നെയ്യോ വെണ്ണയോ: ഏതാണ് നല്ലത്?

വെണ്ണ മലബന്ധത്തിന് കാരണമാകുമെങ്കിലും നെയ്യ് മലബന്ധം ഒഴിവാക്കും

നെയ്യും വെണ്ണയും ഒന്നാണെന്നാണ് പലരും കരുതിയിരിക്കുന്നത്. പക്ഷേ, ഇവ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ആയുർവേദ ഡോക്ടർ ഐശ്വര്യ സന്തോഷ് ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.

വെണ്ണ ചുമ, ഹെമറോയ്ഡുകൾ എന്നിവ മാറ്റാൻ സഹായിക്കും. ഒപ്പം നിറം, ശക്തി, ദഹന ശേഷി എന്നിവ മെച്ചപ്പെടുത്തുമെന്ന് അവർ പറഞ്ഞു. ബുദ്ധി, മെമ്മറി, ദഹനം, ഉപാപചയം, പ്രതിരോധശേഷി, ദീർഘായുസ്സ്, കാഴ്ച, വൈരാഗ്യം എന്നിവ നെയ്യ് മെച്ചപ്പെടുത്തുന്നു. എല്ലാ എക്സോജീനിയസ് കൊഴുപ്പുകളിലും ഇത് മികച്ചതാണ്. വാതം, പിത്തം എന്നിവ ശമിപ്പിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

നെയ്യ് ഒരാളുടെ ശരീരത്തിൽ ഒരു ലൂബ്രിക്കേറ്റിങ് ഏജന്റായി പ്രവർത്തിക്കുന്നു, ഇത് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു. നെയ്യിൽ വെണ്ണയേക്കാൾ മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. വെണ്ണയിൽ നെയ്യേക്കാൾ പൂരിത കൊഴുപ്പുകളുണ്ട്, ഇത് കൊളസ്ട്രോൾ വർധിപ്പിക്കും. വെണ്ണ മലബന്ധത്തിന് കാരണമാകുമെങ്കിലും നെയ്യ് മലബന്ധം ഒഴിവാക്കുമെന്നും അവർ പറഞ്ഞു.

പാലിൽ നിന്ന് നേരിട്ട് ഉണ്ടാക്കുന്ന നെയ്യ് നല്ലതല്ലെന്നും കഫമുള്ള ആളുകൾ നെയ്യ് മിതമായി ഉപയോഗിക്കണമെന്നും അവർ നിർദേശിച്ചു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Ghee vs butter which is better502462

Next Story
പ്രമേഹം, അർബുദം, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്Black Fungus, ബ്ലാക്ക് ഫംഗസ്, Black Fungus Symptoms, ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങള്‍, Black Fungus in India, Black Fungus in Kerala, Black Fungus Treatment, ബ്ലാക്ക് ഫംഗസ് ചികിത്സ, Black Fungus Information, Black Fungus News, ബ്ലാക്ക് ഫംഗസ് വാര്‍ത്തകള്‍, Black Fungus Update, Black Fungus Latest Updates, Liver Patients, Kidney Patients, Cancer Patients, Latest Malayalam News, Black Fungus Malayalam, Black Fungus Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com