/indian-express-malayalam/media/media_files/2025/07/30/ghee-chest-2025-07-30-16-30-30.jpg)
ആയുർവേദത്തിൽ നെയ്യ് കാലങ്ങളായി രോഗശാന്തി നൽകുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ, വെറുംവയറ്റിൽ കഴിക്കുമ്പോൾ നെയ്യ് വെറുമൊരു പാചക എണ്ണ എന്നതിലുപരി കുടലിനെ താങ്ങിനിർത്തുന്ന ഒരു ശക്തിയായി മാറുന്നു.
/indian-express-malayalam/media/media_files/2025/07/24/herbal-eye-cream-with-ghee-1-2025-07-24-15-28-10.jpg)
കുടലിന്റെ പ്രശ്നം പരിഹരിക്കാൻ ഒരു ശീലം മാത്രം തിരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ, അത് വെറുംവയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുക എന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/06/25/ghee-for-skin-care-3-2025-06-25-10-39-13.jpg)
നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പ്രധാന ഘടകമാണ് ബ്യൂട്ടിറിക് ആസിഡ്. ഇത് ഒരു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡ് ആണ്. കുടലിന്റെ ആന്തരിക ഭിത്തികളെ പോഷിപ്പിക്കാനും കേടുപാടുകൾ തീർക്കാനും സഹായിക്കുന്നതിലൂടെ ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ആസിഡ് സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/04/01/zJumTnhx0DhfCEa9hvad.jpg)
ഈ പ്രഭാത ശീലം സാധാരണ ദഹനപ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. ഇത് ദഹന ഭിത്തികളെ ശക്തിപ്പെടുത്തുകയും, അതുവഴി അസിഡിറ്റിയും വയറുവീർക്കലും അകറ്റി നിർത്തുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/03/31/YMrK3DdTHOpcRz0N4oUp.jpg)
ദഹനത്തിന് പുറമെ നെയ്യ് മെറ്റബോളിക് ആരോഗ്യത്തെയും പിന്തുണച്ചേക്കാം. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും, അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/09/02/ghee-2025-09-02-14-05-53.jpg)
നെയ്യ് വളരെ നല്ലതാണെങ്കിലും ഒരു ടീസ്പൂൺ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us