scorecardresearch

വീട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ എന്തുചെയ്യണം?

ആ സമയത്ത് സ്വീകരിക്കേണ്ട നിർണായകമായ ചില നടപടികൾ മനസിലാക്കുന്നതും വേഗത്തിൽ പ്രവർത്തിക്കുന്നതും വൈദ്യസഹായം ലഭിക്കുന്നതിന് മുൻപ് തന്നെ വലിയൊരു മാറ്റം ഉണ്ടാക്കാൻ സഹായിക്കും

ആ സമയത്ത് സ്വീകരിക്കേണ്ട നിർണായകമായ ചില നടപടികൾ മനസിലാക്കുന്നതും വേഗത്തിൽ പ്രവർത്തിക്കുന്നതും വൈദ്യസഹായം ലഭിക്കുന്നതിന് മുൻപ് തന്നെ വലിയൊരു മാറ്റം ഉണ്ടാക്കാൻ സഹായിക്കും

author-image
Health Desk
New Update
Heart Attack

Image Source: Freepik

ഹൃദയാഘാതം എന്നത് തന്നെ ഭയാനകമായ ഒന്നാണ്. നമ്മൾ ഒറ്റയ്ക്കായിരിക്കുമ്പോൾ, ഉടനടി സഹായം ലഭിക്കാൻ സാഹചര്യമില്ലാത്ത സമയത്താണ് ഇത് സംഭവിക്കുന്നതെങ്കിൽ ആ ഭയം ഇരട്ടിയാകും. അത്തരം പരിഭ്രാന്തിയുടെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളിൽ, നിസഹായതയും പരിഭ്രമവും അനുഭവപ്പെടുക സ്വാഭാവികമാണ്. എങ്കിലും, ആ സമയത്ത് സ്വീകരിക്കേണ്ട നിർണായകമായ ചില നടപടികൾ മനസിലാക്കുന്നതും വേഗത്തിൽ പ്രവർത്തിക്കുന്നതും വൈദ്യസഹായം ലഭിക്കുന്നതിന് മുൻപ് തന്നെ വലിയൊരു മാറ്റം ഉണ്ടാക്കാൻ സഹായിക്കും.

Advertisment

25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ബോർഡ് സർട്ടിഫൈഡ് കാർഡിയോതൊറാസിക് സർജനായ ഡോ.ജെറമി ലണ്ടൻ, വീട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ കൃത്യമായി എന്തുചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തവും പ്രായോഗികവുമായ മാർഗനിർദേശം പങ്കുവെച്ചിട്ടുണ്ട്.

Also Read: യോഗ ചെയ്യുന്നതോ രാവിലെ നടക്കുന്നതോ അല്ല? ആരോഗ്യത്തിന് ഏറ്റവും പ്രധാനം മറ്റൊന്നാണെന്ന് ന്യൂറോളജിസ്റ്റ്

"ഹൃദയാഘാതം അനുഭവപ്പെടുമ്പോൾ ഇത്രയധികം കാര്യങ്ങൾ ഓർത്തുവെക്കുക എന്നത് പ്രയാസമാണെന്ന് എനിക്കറിയാം. എന്നാൽ ഇതിൽ ഒന്നോ രണ്ടോ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിച്ചാൽ പോലും അത് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം," ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വിവരിച്ചു.

1. ഉടൻ സഹായം തേടുക

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാലുടൻ ഒട്ടും വൈകാതെ ആംബുലൻസിനെയോ എമർജൻസി നമ്പറിലോ വിളിക്കുക. സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്.

Also Read: ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

2. ആസ്പിരിൻ കഴിക്കുക

നിങ്ങൾക്ക് ആസ്പിരിൻ അലർജിയില്ലെങ്കിൽ, ഒരു ആസ്പിരിൻ ഗുളിക ചവച്ചരച്ച് കഴിക്കുക. ഇത് വിഴുങ്ങുന്നതിനേക്കാൾ വേഗത്തിൽ രക്തത്തിൽ കലരാൻ ചവയ്ക്കുന്നത് സഹായിക്കും. ഇത് ഹൃദയാഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചേക്കാം. (മുൻപ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളവർ മാത്രം ഇത് ചെയ്യുക).

3. വീടിന്റെ വാതിൽ തുറന്നിടുക

സഹായത്തിനായി എത്തുന്നവർക്ക് വീടിനുള്ളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ മുൻവാതിൽ തുറന്നിടുകയോ അൺലോക്ക് ചെയ്യുകയോ ചെയ്യുക. രാത്രിയാണെങ്കിൽ ലൈറ്റുകൾ തെളിച്ചിടുക. ഇത് രക്ഷാപ്രവർത്തകർക്ക് വീട് തിരിച്ചറിയാൻ സഹായിക്കും.

Also Read: ആറുമാസം പാൽ കാപ്പിക്ക് പകരം കട്ടൻ കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?

4. ഇരിക്കുകയോ കിടക്കുകയോ ചെയ്യുക

ബോധക്ഷയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നടക്കാൻ ശ്രമിക്കാതെ ശാന്തമായി ഒരിടത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഇത് വീണ് തലയ്ക്ക് പരുക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കും.

5. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ വിളിക്കുക

ആംബുലൻസ് വരുന്നതുവരെ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ ഫോണിൽ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുക. നിങ്ങൾ എവിടെയാണെന്നും എന്ത് സംഭവിക്കുന്നുവെന്നും ഒരാൾ അറിഞ്ഞിരിക്കുന്നത് സുരക്ഷിതമാണ്.

ഈ നിർദേശങ്ങൾ പ്രാഥമിക അറിവിനായി മാത്രമുള്ളതാണ്. ലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രിയിൽ തൈര് കഴിക്കാമോ? നമ്മൾ വിശ്വസിക്കുന്ന 7 തെറ്റായ കാര്യങ്ങൾ

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: