/indian-express-malayalam/media/media_files/2026/01/03/blood-sugar-2026-01-03-14-20-52.jpg)
Image Source: Freepik
പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാൻ നാം സാധാരണയായി ചെയ്യുന്ന ഒന്നാണ് ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധന. എന്നാൽ ഈ പരിശോധനയ്ക്കായി രക്തം നൽകുന്നതിന് മുൻപ് നാം ചെയ്യുന്ന ചില നിസാര തെറ്റുകൾ പരിശോധനാ ഫലത്തെ അപ്പാടെ മാറ്റിയേക്കാം. അസുഖം കൊണ്ടല്ലാതെ തന്നെ നിങ്ങളുടെ ഷുഗർ നില തെറ്റായി കാണിക്കാൻ ഇത്തരം അശ്രദ്ധകൾ കാരണമാകുമെന്ന് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലെ ഡോ.സുധീർ കുമാർ മുന്നറിയിപ്പ് നൽകുന്നു.
Also Read: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?
1. ഉപവാസ സമയം
മിനിമം 8 മണിക്കൂറെങ്കിലും ഒന്നും കഴിക്കാതെ ഇരിക്കണം. എന്നാൽ ഇത് 12-14 മണിക്കൂറിൽ കൂടാനും പാടില്ല. എട്ട് മണിക്കൂറിൽ കുറഞ്ഞാൽ ഭക്ഷണത്തിന്റെ സ്വാധീനം ഷുഗർ നില ഉയരാൻ കാരണമാകും. നേരെമറിച്ച് 14 മണിക്കൂറിലധികം പട്ടിണി കിടന്നാൽ ശരീരം തന്നെ ഷുഗർ നില കുറയ്ക്കാൻ ശ്രമിക്കും. രാത്രി 8 മണിക്ക് മുൻപ് ഭക്ഷണം കഴിച്ച്, രാവിലെ 6 നും 9 നും ഇടയിൽ രക്തം നൽകുന്നതാണ് ഏറ്റവും അനുയോജ്യം. ഈ സമയത്ത് വെള്ളം കുടിക്കാം, എന്നാൽ ചായയോ കാപ്പിയോ മറ്റ് പാനീയങ്ങളോ ഒഴിവാക്കണം.
2. തലേദിവസത്തെ അമിത ഭക്ഷണം
പരിശോധനയ്ക്ക് തലേദിവസം രാത്രി കഴിക്കുന്ന ഭക്ഷണവും പ്രധാനമാണ്. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോ, മധുരപലഹാരങ്ങളോ, മദ്യമോ ഉപയോഗിച്ചാൽ പിറ്റേന്ന് രാവിലെ ഷുഗർ നില ഉയർന്നു നിൽക്കാൻ സാധ്യതയുണ്ട്. പതിവായി കഴിക്കുന്ന സാധാരണ ഭക്ഷണം മാത്രം തലേദിവസം കഴിക്കാൻ ശ്രദ്ധിക്കുക.
3. വ്യായാമം ഒഴിവാക്കുക
രാവിലെ വ്യായാമം ചെയ്ത ശേഷം രക്തം നൽകുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ പരിശോധനയ്ക്ക് മുൻപ് കഠിനമായ വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഷുഗർ കൂടുകയോ കുറയുകയോ ചെയ്യാം. അതിനാൽ രക്തം നൽകിയ ശേഷം മാത്രം വ്യായാമത്തിലേക്ക് കടക്കുക.
4. ഉറക്കമില്ലായ്മ
തലേദിവസം കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിലും ഷുഗർ നിലയിൽ മാറ്റം വരാം. ചുരുങ്ങിയത് 7-8 മണിക്കൂർ ഉറക്കം ലഭിക്കാത്തവരില്‍ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുകയും ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും ചെയ്യും. ഇത് ഷുഗർ ലെവൽ അനാവശ്യമായി ഉയരാൻ ഇടയാക്കും.
Fasting Blood Sugar (FBS): Getting the Test Right
— Dr Sudhir Kumar MD DM (@hyderabaddoctor) January 3, 2026
A fasting blood sugar test looks simple but how you prepare matters. Small mistakes can lead to misleading results.
1. How many hours of fasting are needed?
✔️ 8–12 hours of fasting is recommended
▶️Less than 8 hours → sugar…
Also Read: പ്രമേഹമുണ്ടോ? ഈ 6 പഴങ്ങൾ ശ്രദ്ധയോടെ കഴിച്ചോളൂ
ഒരു തവണ മാത്രം പരിശോധനാ ഫലം മാറിയാൽ ഉടനെ തനിക്ക് പ്രമേഹമാണെന്ന് പേടിക്കേണ്ടതില്ല. മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിച്ച് വീണ്ടും പരിശോധന നടത്തുകയാണ് വേണ്ടത്. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കാനും ശരിയായ ചികിത്സ തേടാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഷുഗർ കൂടുമെന്ന പേടി വേണ്ട, പ്രമേഹം വരുതിയിലാക്കാം; രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us