scorecardresearch

തലവേദനയും ആസിഡ് റിഫ്ലക്സുമാണോ പ്രശ്നം? ഈ ജ്യൂസ് കഴിച്ച് നോക്കൂ

ഈ ജ്യൂസുകൾ തലവേദന, ആസിഡ് റിഫ്ലക്സ്, വയറുവീർക്കുക തുടങ്ങിയ അവസ്ഥകളിൽനിന്നു തൽക്ഷണ ആശ്വാസം നൽകുന്നു

ഈ ജ്യൂസുകൾ തലവേദന, ആസിഡ് റിഫ്ലക്സ്, വയറുവീർക്കുക തുടങ്ങിയ അവസ്ഥകളിൽനിന്നു തൽക്ഷണ ആശ്വാസം നൽകുന്നു

author-image
Health Desk
New Update
fruit juices|juices|health|vegetables

ബ്ലെൻഡിങ്ങും ജ്യൂസും തമ്മിലുള്ള പ്രധാന വ്യത്യാസം അതിൽനിന്നു ലഭിക്കുന്ന ഉൽപന്നങ്ങളാണ്. പ്രതീകാത്മക ചിത്രം

ഉത്സവ സീസണിലും വിവാഹ സീസണിലും പൊതുവായ ചില കാര്യങ്ങളുണ്ട്. ധാരാളം രുചിയുള്ളതും എരിവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നു. ഇതുപോലെതന്നെയുള്ള മറ്റൊരു കാര്യമാണ് ഉത്സവ സീസണും വിവാഹ സീസണും കഴിഞ്ഞാൽ പലർക്കും അസുഖവും, വീർപ്പുമുട്ടലും, അസിഡിറ്റിയും അനുഭവപ്പെടുന്നു എന്നത്.

Advertisment

എന്നിരുന്നാലും, തൽക്ഷണ ആശ്വാസം സാധ്യമാണ്. സ്വാഭാവികവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ അസ്വസ്ഥതകൾ സുഖപ്പെടുത്താം. ഡയറ്റീഷ്യനായ മാൻസി പഡെച്ചിയ ഇതിനായുള്ള ചില ജ്യൂസുകളെ പരിചയപ്പെടുത്തുന്നു.

*മത്തങ്ങ നെല്ലിക്ക ജ്യൂസ്:

ചേരുവകൾ:
വേവിച്ച മത്തങ്ങ + കാരറ്റ് + നെല്ലിക്ക + മഞ്ഞൾ + ഇഞ്ചി + പിങ്ക് ഉപ്പ് + കുരുമുളക് + വെള്ളം

Advertisment

ഈ ജ്യൂസ്:

  • ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ മികച്ചതാണ്
  • കുടൽ നന്നായി പ്രവർത്തിക്കുകയും മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു
  • വിട്ടുമാറാത്ത ദഹനത്തെ ചികിത്സിക്കാൻ സഹായിക്കുന്നു
  • ദഹനനാളത്തിന്റെ ചലനത്തെ സഹായിക്കുന്നു

*ബീറ്റ്റൂട്ട് മിന്റ് ജ്യൂസ്:

ചേരുവകൾ:
ബീറ്റ്റൂട്ട് + പുതിനയില + നെല്ലിക്ക + പിങ്ക് ഉപ്പ് + വറുത്ത ജീരകം + നാരങ്ങ നീര് + വെള്ളം

ഈ ജ്യൂസ്:

  • സ്റ്റാമിന വർദ്ധിപ്പിക്കുന്നു.
  • കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്തുന്നു.
  • ദഹനക്കേട് ചികിത്സിക്കുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു.
  • പിത്തരസത്തിന്റെ ഉത്പാദനം മെച്ചപ്പെടുത്തുന്നു, ഇത് കുടലിലെ ദഹനത്തിന് കാരണമാകുന്നു.

*കുക്കുമ്പർ മിന്റ് ജ്യൂസ്:

ചേരുവകൾ:
കുക്കുമ്പർ + പുതിന + മല്ലി + നാരങ്ങാ നീര് + ഇഞ്ചി + വറുത്ത ജീരകം + പിങ്ക് ഉപ്പ് + വെള്ളം

ഈ ജ്യൂസ്:

  • വയറിന് തണുപ്പ് നൽകുന്നു.
  • മലബന്ധം തടയുന്നു.
  • മലവിസർജ്ജനം ക്രമമായി നിലനിർത്തുന്നു.
  • സമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹെൽത്ത്‌ലൈൻ അനുസരിച്ച്, നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും തടയാനുള്ള ചില മാർഗങ്ങൾ

അവയിൽ ചിലത് ഇതാ:

  • കിടക്കയുടെ തലഭാഗം ഉയർത്തുക
  • ഇടതുവശത്ത് ചെരിഞ്ഞ് കിടന്ന് ഉറങ്ങുക
  • ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുക
  • കുറഞ്ഞ കാർബ് ഭക്ഷണക്രമം നിലനിർത്തുക
  • സ്ഥിരവും മിതമായതുമായ ഭാരം നിലനിർത്തുക
  • കൃത്രിമ മധുരമുള്ള പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: