scorecardresearch

ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

താൻ എന്തുകൊണ്ടാണ് തന്റെ ഭക്ഷണത്തിൽ നിന്നും മക്കളുടെ ഭക്ഷണത്തിൽ നിന്നും നെയ്യ് അകറ്റി നിർത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജെനീലിയ ഡിസൂസ

താൻ എന്തുകൊണ്ടാണ് തന്റെ ഭക്ഷണത്തിൽ നിന്നും മക്കളുടെ ഭക്ഷണത്തിൽ നിന്നും നെയ്യ് അകറ്റി നിർത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജെനീലിയ ഡിസൂസ

author-image
Health Desk
New Update
Genelia1

ജെനീലിയ ഡിസൂസ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് ജെനീലിയ ഡിസൂസ. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും തന്റെ ഫിറ്റ്‌നസും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ജെനീലിയയുടെ ഭക്ഷണരീതികൾ പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Advertisment

ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നെയ്യ്. കുട്ടികൾക്ക് കരുത്ത് നൽകാനും ഭക്ഷണത്തിന് രുചി കൂട്ടാനും ഒരു സ്പൂൺ നെയ്യ് നിർബന്ധമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, താൻ എന്തുകൊണ്ടാണ് തന്റെ ഭക്ഷണത്തിൽ നിന്നും മക്കളുടെ ഭക്ഷണത്തിൽ നിന്നും നെയ്യ് അകറ്റി നിർത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജെനീലിയ ഡിസൂസ.

Also Read: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ സോഹ അലി​ ഖാന്റെ ഒരു പോഡ്‌കാസ്റ്റിലാണ് തന്റെ ഈ ഡയറ്റ് രഹസ്യം പങ്കുവെച്ചത്. കേവലം ഒരു താൽപ്പര്യത്തിന്റെ പുറത്തല്ല, മറിച്ച് കൃത്യമായ ആരോഗ്യ കാരണങ്ങളാലാണ് താൻ നെയ്യ് ഉപേക്ഷിച്ചതെന്ന് ജെനീലിയ വ്യക്തമാക്കുന്നു.

തന്റെ കുടുംബത്തിൽ പാരമ്പര്യമായി ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങളുണ്ടെന്ന് ജെനീലിയ പറയുന്നു. "കൊളസ്ട്രോൾ പ്രശ്നങ്ങൾ കുടുംബത്തിലുള്ളതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ എപ്പോഴും ബോധവതിയായിരുന്നു. അമിതമായി ഒന്നും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്," ജെനീലിയ പറഞ്ഞു. ചെറിയ അളവിൽ മാത്രം നെയ്യും വെണ്ണയും ഉപയോഗിച്ചിരുന്നതിനാൽ പിന്നീട് അത് പൂർണമായും ഉപേക്ഷിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

Also Read: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

നെയ്യ് ഒരു 'സൂപ്പർഫുഡ്' ആണെന്ന പൊതുധാരണ നിലനിൽക്കുമ്പോഴും, തന്റെ മക്കൾക്ക് അമിതമായി നെയ്യ് നൽകാൻ താരം തയ്യാറല്ല. കുട്ടിക്കാലം മുതലേ ശരിയായ ഭക്ഷണരീതി ശീലിക്കണമെന്നാണ് ജെനീലിയയുടെ പക്ഷം. "ചെറുപ്പത്തിലേ ശീലങ്ങൾ രൂപപ്പെടണം. അമിതമായി ഭക്ഷണം നൽകിയിട്ട് പിന്നീട് മക്കൾക്ക് അമിതവണ്ണം വരുമ്പോൾ അവരെ ജിമ്മിലേക്ക് അയക്കുന്നതിൽ അർത്ഥമില്ല," താരം വ്യക്തമാക്കി.

നെയ്യ് പൂർണ്ണമായും മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ മിതത്വം പാലിക്കുക എന്നതാണ് പ്രധാനം എന്നും താരം അഭിപ്രായപ്പെട്ടു. 

Also Read: ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ

സസ്യാഹാരത്തിലേക്കുള്ള മാറ്റം 

2020 മുതൽ ജെനീലിയയും ഭർത്താവ് റിതേഷ് ദേശ്മുഖും പൂർണ്ണമായും സസ്യാഹാരത്തിലേക്ക് മാറിയിരുന്നു. ഇതിന്റെ ഭാഗമായും നെയ്യ് അവരുടെ ഭക്ഷണക്രമത്തിൽ നിന്ന് പുറത്തായി. നെയ്യ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ എള്ള് പോലുള്ള വിത്തുകൾ ഉപയോഗിക്കാമെന്നും ജെനീലിയ നിർദേശിക്കുന്നു. തന്റെ ഭക്ഷണത്തിൽ കറുത്തതോ വെളുത്തതോ ആയ എള്ള് ഉൾപ്പെടുത്താറുണ്ടെന്നും താരം പറഞ്ഞു. 

പ്രോട്ടീൻ ലഭിക്കുന്നതിനായി പനീറിന് പകരം സോയയിൽ നിന്ന് നിർമ്മിക്കുന്ന ടോഫു ആണ് ജെനീലിയ പ്രധാനമായും കഴിക്കുന്നത്. ടോഫുവിൽ കൊഴുപ്പും കൊളസ്‌ട്രോളും കുറവായതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പശുവിൻ പാലിന് പകരം ബദാം പാൽ, സോയ പാൽ എന്നിവയാണ് താരം ഉപയോഗിക്കുന്നത്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രിയിൽ ചെറിയ വിശപ്പോടെ ഉറങ്ങണം? കാരണം എന്ത്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: