/indian-express-malayalam/media/media_files/2026/01/15/genelia-deshmukh-fi-2026-01-15-13-26-06.jpg)
ജനീലിയ, റിതേഷ് ദേശ്മുഖ് | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ആധുനിക കാലഘട്ടത്തിൽ ഭക്ഷണരീതികളിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സസ്യാഹാരത്തിലേക്കും വീഗൻ ജീവിതശൈലിയിലേക്കും മാറുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. പ്രമുഖ ബോളിവുഡ് നടി ജെനീലിയ ദേശ്‌മുഖ് തന്റെ ഭക്ഷണശീലങ്ങളിൽ വരുത്തിയ മാറ്റമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഒരു നോൺ-വെജിറ്റേറിയൻ കുടുംബത്തിൽ ജനിച്ച് വളർന്ന ജെനീലിയ, തന്റെ ഭർത്താവ് റിതേഷ് ദേശ്‌മുഖിന്റെ പാത പിന്തുടർന്ന് എങ്ങനെ പൂർണ്ണമായും വീഗൻ ഭക്ഷണരീതിയിലേക്ക് എത്തിയെന്ന് ഇതിൽ വ്യക്തമാക്കുന്നു. വെറുമൊരു ഫാഷൻ എന്നതിലുപരി ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് താൻ ഈ മാറ്റം സ്വീകരിച്ചതെന്ന് സോഹ അലിഖാനുമായുള്ള ഒരു പോഡ്കാസ്റ്റിൽ നടി വെളിപ്പെടുത്തുന്നു.
Also Read: പട്ടിണി കിടക്കേണ്ട, ഹെൽത്തിയായിരിക്കാൻ ഹൃത്വിക്കിൻ്റെ 'വോളിയം ഈറ്റിംഗ്' ട്രൈ ചെയ്യൂ
"ഞാനൊരു നോൺ-വെജിറ്റേറിയൻ കുടുംബത്തിലാണ് ജനിച്ചത്. അതിനാൽ സസ്യഭക്ഷണം എന്നാൽ എനിക്ക് ഉരുളക്കിഴങ്ങും പനീറും പയർ വർഗ്ഗങ്ങളും മാത്രമായിരുന്നു" ജെനീലിയ പറയുന്നു.
2017-ലാണ് താൻ മാംസാഹാരം ഉപേക്ഷിച്ചതെന്ന് താരം പറഞ്ഞു. എന്നാൽ തുടക്കത്തിൽ പൂർണ്ണമായും വീഗൻ ആയിരുന്നില്ല. "2017-ൽ മാംസം ഉപേക്ഷിച്ചപ്പോൾ ഞാൻ സസ്യാഹാരിയായി മാറി. എങ്കിലും പാൽ ഉൽപ്പന്നങ്ങളും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പലരും ഇത്തരം മാറ്റങ്ങളെ ആത്മീയതയുമായി ബന്ധിപ്പിക്കാറുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ തുടക്കത്തിൽ ഇത് പൂർണ്ണമായും സ്വാർത്ഥമായ ഒരു തീരുമാനമായിരുന്നു; ഈ ജീവിതശൈലി എന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ഞാൻ കരുതി" ജെനീലിയ സോഹയോട് പറഞ്ഞു.
Also Read: "ദിവസവും ഒരു മണിക്കൂർ മാറ്റിവെക്കൂ..." ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മൃണാൾ താക്കൂർ
സാവധാനം മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കുറച്ചപ്പോൾ ശാരീരികമായും വൈകാരികമായും മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയെന്നും താരം പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാംസാഹാരത്തിൽ നിന്ന് സസ്യഭക്ഷണത്തിലേക്ക് മാറുമ്പോൾ പ്രോട്ടീൻ, വിറ്റാമിൻ ബി12, അയൺ, ഒമേഗ-3, കാൽസ്യം എന്നിവയുടെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര പറയുന്നു. ഇത് തടയാൻ പരിപ്പ് വർഗ്ഗങ്ങൾ, ക്വിനോവ, ടോഫു, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇരുമ്പ് ആഗിരണം ചെയ്യാൻ സിട്രസ് പഴങ്ങൾ പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്.
Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ
ദഹനത്തിലുണ്ടാകുന്ന മാറ്റങ്ങൾ
സസ്യാഹാരങ്ങൾ നാരുകളാൽ സമ്പന്നമായതിനാൽ ദഹനം വേഗത്തിലാക്കാനും വയറു വീർക്കുന്ന അവസ്ഥ ഒഴിവാക്കാനും സഹായിക്കുമെന്ന് മൽഹോത്ര ചൂണ്ടിക്കാട്ടുന്നു. മൃഗകൊഴുപ്പുകൾ ദഹനത്തെ സാവധാനത്തിലാക്കുമ്പോൾ, സസ്യ പ്രോട്ടീനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്നു. ഭൂരിഭാഗം ഇന്ത്യക്കാരിലും കണ്ടുവരുന്ന ലക്ടോസ് ഇൻടോളറൻസ് കാരണമാണ് ജെനീലിയക്ക് പാൽ ഉൽപ്പന്നങ്ങൾ കഴിക്കുമ്പോൾ അസ്വസ്ഥത തോന്നിയതെന്നും വിദഗ്ധർ വിലയിരുത്തുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വെജിറ്റേറിയനിലേക്ക് മാറിയ ആദ്യ വർഷം കഠിനമായിരുന്നു, ശരീരഭാരം ഒരുപാട് കൂടി: ഭൂമി പട്നേക്കറുടെ വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us