/indian-express-malayalam/media/media_files/2025/03/29/SSeUiosD012HJxAozvP2.jpg)
Source: Freepik
ഉണക്കമുന്തിരി പോഷകങ്ങളുടെ കലവറയാണ്. പതിവായി ഇവ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. എന്നാൽ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത്, പ്രത്യേകിച്ച് തലേദിവസം വെള്ളത്തിലിട്ട് കുതിർത്തത് ആരോഗ്യത്തിന് ഗുണകരമാണോ? ഫോർട്ടിസ് വസന്ത് കുഞ്ചിലെ ഗാസ്ട്രോ എന്ററോളജിസ്റ്റായ ഡോ. ശുഭം വത്സ്യയുടെ അഭിപ്രായത്തിൽ ഇതിനുള്ള ഉത്തരം 'അതെ' എന്നാണ്.
പത്തു വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോ.വത്സ്യ, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉണക്കമുന്തിരി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ.വത്സ്യയുടെ അഭിപ്രായത്തിൽ, ഇന്ത്യക്കാർ പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ പകുതിയോളം പേരുടെ മലബന്ധം സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
Also Read: കരുത്തുറ്റ ഹൃദയം വേണോ? ഈ ഒരു കാര്യം പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ
"മലബന്ധത്തിന് എല്ലായ്പ്പോഴും മരുന്നുകളുടെ ആവശ്യമില്ല. കുടലിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തി സുഗമമായ മലശോധനയ്ക്ക് സഹായിക്കുന്നതിലൂടെ ഉണക്കമുന്തിരി പ്രകൃതിദത്തമായ ഒരു 'സ്റ്റൂൾ സോഫ്റ്റ്‌നർ' ആയി പ്രവർത്തിക്കുന്നു,'' ഉണക്കമുന്തിരി കുടലിന്റെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉണക്കമുന്തിരിയുടെ ഗുണങ്ങൾ
ഉണക്കമുന്തിരിയിലെ നാരുകളും പ്രകൃതിദത്ത സംയുക്തങ്ങളും മലശോധന സുഗമമാക്കാൻ സഹായിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉണക്കമുന്തിരിയിലെ നാരുകൾ മലം മൃദുവാക്കാനും എളുപ്പത്തിൽ പുറന്തള്ളാനും സഹായിക്കുന്നു. അതിനാൽ, ഇവ പതിവായി കഴിക്കുന്നത് മലവിസർജനം സുഖകരമാക്കും. "8-10 ഉണക്കമുന്തിരി രാത്രിയിൽ കുതിർത്ത് വെച്ച് രാവിലെ കഴിക്കുക. ഒരാഴ്ച ഇത് പരീക്ഷിച്ച് മാറ്റം തിരിച്ചറിയൂ," അദ്ദേഹം നിർദേശിച്ചു.
Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
ഉണക്കമുന്തിരി ഹൃദയാരോഗ്യത്തിന് നല്ലതാണോ?
ഉണക്കമുന്തിരി കുടലിലെ ജലാംശം നിലനിർത്തുന്നതിനോടൊപ്പം ഹൃദയാരോഗ്യത്തിനും മികച്ചതാണെന്ന് ഡോ.വത്സ്യ വ്യക്തമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും ദഹനത്തെയും ഒരുപോലെ പിന്തുണയ്ക്കുന്നു.
Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം
ഇതുകൂടാതെ, ഉണക്കമുന്തിരി കുടലിലെ ബാക്ടീരിയകളെ പോഷിപ്പിക്കുകയും അസിഡിറ്റി, വയർ വീർക്കൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. മലബന്ധം കുറയ്ക്കുന്നതിലൂടെ ഫിഷർ, പൈൽസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു. അതിനാൽ, ദിവസവും ഏത് സമയത്തും 5-6 ഉണക്കമുന്തിരി കഴിച്ചു തുടങ്ങാം, അല്ലെങ്കിൽ രാവിലെ 8-10 കുതിർത്ത മുന്തിരി കഴിക്കുന്നത് ശീലമാക്കാം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us