scorecardresearch

കരളിന്റെ ആരോഗ്യം കാക്കാൻ കട്ടൻ കാപ്പി; ദിവസവും 2-3 കപ്പ് കുടിക്കാമെന്ന് ഡോക്ടർ

ദിവസവും 3-4 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു

ദിവസവും 3-4 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നു

author-image
Health Desk
New Update
Black Coffee

Source: Freepik

രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ, ദിവസവും കുടിക്കുന്ന ഒരു കപ്പ് കട്ടൻ കാപ്പി നിങ്ങൾക്ക് ഉന്മേഷം നൽകുന്നതിനെക്കാൾ കൂടുതൽ സഹായിക്കും. നിങ്ങളുടെ കരളിന് വളരെയധികം ഉത്തേജനം നൽകും. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ശുഭം വാത്സ്യ, ബ്ലാക്ക് കാപ്പി കരളിന് ഒരു മരുന്ന് പോലെ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിന്റെ ആരോഗ്യത്തെക്കുറിച്ചും ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

കരളിന് കട്ടൻ കാപ്പിയുടെ ഗുണങ്ങൾ

“കട്ടൻ കാപ്പി വെറുമൊരു പ്രഭാത ആചാരമല്ല, നിങ്ങളുടെ കരളിന് ഒരു മരുന്നാണ്. പാലും പഞ്ചസാരയും ഇല്ലാതെ, കരളിലെ കൊഴുപ്പ് ലയിപ്പിക്കാനും ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള അപൂർവ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണിത്,” അദ്ദേഹം പറഞ്ഞു.

Also Read: അത്താഴം ദിവസവും 7 മണിക്ക് കഴിച്ചു നോക്കൂ; 1 മാസത്തിനുശേഷം കണ്ടറിയാം ഈ മാറ്റങ്ങൾ

ദിവസവും 3-4 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നുവെന്ന് ഡോ. വാത്സല്യ വിശദീകരിച്ചു. "ഇത് കരളിലെ കൊഴുപ്പ് ഉരുകാനും, മെറ്റബോളിസം വർധിപ്പിക്കാനും, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രണത്തിലാക്കാനും സഹായിക്കും," അദ്ദേഹം പറഞ്ഞു.

Advertisment

“പാൽ, ക്രീം അല്ലെങ്കിൽ പഞ്ചസാര ചേർക്കുന്നത് ഈ ഗുണങ്ങൾ കുറയ്ക്കുന്നു. ശുദ്ധമായ കട്ടൻ കാപ്പി കരളിന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്,” ഡോ. വാത്സല്യ പറയുന്നു. “അടുത്ത തവണ നിങ്ങൾ കട്ടൻ കാപ്പി കുടിക്കുമ്പോൾ, അത് ഊർജം മാത്രമല്ല, കരളിന് സംരക്ഷണവുമാണെന്ന് ഓർമ്മിക്കുക,” അദ്ദേഹം വ്യക്തമാക്കി.

Also Read: ഹൃദയത്തിനും വൃക്കകൾക്കും ദോഷം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ രോഗങ്ങളെ അകറ്റാം

പഠനം പറയുന്നത് എന്താണ്?

ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ (പിഎംസി ലിങ്ക്) പ്രസിദ്ധീകരിച്ച 2016 ലെ ഒരു പഠനമനുസരിച്ച്, പ്രതിദിനം രണ്ടോ അതിലധികമോ കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ലിവർ ഫൈബ്രോസിസ്, സിറോസിസ് എന്നിവയുടെ നിരക്കിൽ ഗണ്യമായ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാപ്പി കുടിക്കുന്നവരിൽ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ കുറവും വിട്ടുമാറാത്ത കരൾ രോഗത്തിൽ നിന്നുള്ള മരണനിരക്കും കുറവാണെന്നും ഇത് റിപ്പോർട്ട് ചെയ്തു.

Also Read: ഏലയ്ക്ക ചവയ്ക്കാം ദഹനം സുഗമമാക്കാം, പിന്നെയുമുണ്ട് ഗുണങ്ങൾ

ദിവസവും കട്ടൻ കാപ്പി കുടിച്ചാലുള്ള ഗുണങ്ങൾ

ഒരു മാസത്തേക്ക് ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. അവ ആന്റിഓക്‌സിഡന്റുകൾ, കഫീൻ, ബി വിറ്റാമിനുകൾ പോലുള്ള അവശ്യ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. പെട്ടെന്ന് ഊർജം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ ഉപാപചയപ്രവർത്തനം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും കാപ്പി നല്ലൊരു ഓപ്ഷനാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വണ്ണം കൂട്ടാതെ റസ്റ്ററന്റ് ഭക്ഷണം കഴിക്കാം; ചെയ്യേണ്ടത് ഈ 3 കാര്യങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: