scorecardresearch

ചായയും കാപ്പിയും പഴവും; വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്

ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല ഇതിനർത്ഥം, പകരം അവ കഴിക്കുന്ന ക്രമം ശരിയാക്കുക എന്നതാണ്

ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല ഇതിനർത്ഥം, പകരം അവ കഴിക്കുന്ന ക്രമം ശരിയാക്കുക എന്നതാണ്

author-image
Health Desk
New Update
Smoothie

Image Source: Freepik

നിങ്ങളുടെ രാവിലെയുള്ള ശീലങ്ങളാണ് ആ ദിവസത്തിന്റെ ഗതി നിർണയിക്കുന്നത്. ഉണർന്ന ഉടൻ നിങ്ങൾ പിന്തുടരുന്ന ജീവിതശൈലിയും വെറുംവയറ്റിൽ കഴിക്കുന്ന ഭക്ഷണവും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്തേക്കാം.

Advertisment

ഉണർന്ന ഉടൻ ഫോൺ ഉപയോഗിക്കാതിരിക്കുന്നതിന്റെയും, ധ്യാനിക്കുന്നതിന്റെയും, സൂര്യപ്രകാശം ഏൽക്കുന്നതിന്റെയും പ്രാധാന്യം നമുക്കറിയാം. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മളിൽ പലർക്കും തെറ്റുപറ്റാറുണ്ട്. ഈ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ.ശുഭം വത്സ്യ, വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിച്ചിട്ടുണ്ട്.

Also Read: ഒരു കപ്പിൽ 18 ഗ്രാം പ്രോട്ടീൻ; ഈ പച്ചക്കറിയുടെ ഗുണങ്ങൾ അമ്പരപ്പിക്കും

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത 3 ഭക്ഷണങ്ങൾ

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഡോ.വത്സ്യ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും അവ കഴിക്കുന്ന സമയത്തിനാണ് കൂടുതൽ പ്രാധാന്യം. "വെറുംവയറ്റിൽ കഫീൻ (ചായ/കാപ്പി), സിട്രസ് പാനീയങ്ങൾ (പുളിയുള്ളവ), സ്മൂത്തികൾ അല്ലെങ്കിൽ പച്ചക്കറി സാലഡുകൾ എന്നിവ കഴിക്കുന്നത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം എന്നല്ല ഇതിനർത്ഥം, പകരം അവ കഴിക്കുന്ന ക്രമം ശരിയാക്കുക എന്നതാണ്," ഡോ.വത്സ്യ പറഞ്ഞു.

ഡോക്ടറുടെ അഭിപ്രായത്തിൽ, താഴെ പറയുന്ന മൂന്ന് ഭക്ഷണങ്ങളാണ് പലരുടെയും ദഹനാരോഗ്യത്തെ തകരാറിലാക്കുന്നത്. അവ ഏതൊക്കെയാണെന്നും എന്തുകൊണ്ടാണ് പ്രഭാതത്തിൽ അവ ഒഴിവാക്കേണ്ടതെന്നും നോക്കാം.

Also Read: 44-ാം വയസിലും സസ്യാഹാരി, ഇഷ്ടം വീട്ടിലെ ഭക്ഷണം; ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യം

1. ചായ, കാപ്പി, സിട്രസ് പാനീയങ്ങൾ 

രാവിലെ ഉണർന്നാലുടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ വെറും വയറ്റിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് വയറ്റിലെ ആസിഡ് ഉൽപ്പാദനം വർധിപ്പിക്കും. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, മനംപുരട്ടൽ എന്നിവയ്ക്ക് കാരണമാകും. ഇതോടൊപ്പം നാരങ്ങ വെള്ളം പോലുള്ള സിട്രസ് പാനീയങ്ങളും വെറും വയറ്റിൽ ഒഴിവാക്കുന്നതാണ് ഉചിതം.

2. പഴം, മിൽക്ക് സ്മൂത്തികൾ 

പഴം ആരോഗ്യപ്രദമാണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് പാൽ ചേർത്ത സ്മൂത്തികൾ രാവിലെ കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാൻ കാരണമാകും. ഇത് വയർ വീർക്കുന്നതിനും, ഗ്യാസിനും, ക്ഷീണത്തിനും വഴിതെളിക്കും.

Also Read: ഒരു വർഷം കൊണ്ട് 99 കിലോയിൽ നിന്നും 60 ലേക്ക്; വണ്ണം കുറയ്ക്കാൻ സഹായിച്ചത് ഈ 'സിംപിൾ റൂൾ'

3. പച്ചക്കറി സാലഡുകൾ 

പച്ചക്കറികൾ വേവിക്കാതെ സാലഡ് രൂപത്തിൽ രാവിലെ കഴിക്കുന്നത് കുടലിന് വലിയ പ്രശ്നം സൃഷ്ടിക്കും. ഇവയിലടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹിപ്പിക്കാൻ വെറും വയറിന് പ്രയാസമായിരിക്കും. ഉച്ചഭക്ഷണത്തിനൊപ്പമോ രാത്രിയിലോ വേവിച്ച ഭക്ഷണത്തിന് ശേഷമോ സാലഡ് കഴിക്കുന്നതാണ് ആരോഗ്യകരം.

എന്താണ് പരിഹാരം? 

ഭക്ഷണം മോശമായതുകൊണ്ടല്ല, മറിച്ച് അത് കഴിക്കുന്ന സമയവും രീതിയും തെറ്റായതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാവിലെ എഴുന്നേറ്റ ഉടൻ മൃദുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രി ഭക്ഷണത്തിന് ശേഷം ഒരു പിടി ജീരകം; വണ്ണം കുറയ്ക്കാൻ ഈ ശീലം സഹായിക്കുമോ?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: