scorecardresearch

കാപ്പി കുടിക്കുന്നത് നല്ലതാണോ? എത്ര കുടിക്കാം? 12 ചോദ്യങ്ങൾക്ക് ഡോക്ടറുടെ മറുപടി

കാപ്പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ്

കാപ്പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ്

author-image
Health Desk
New Update
coffee

Source: Freepik

ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒഴിവാക്കാനാവാത്ത പാനീയമാണ് കാപ്പി. എന്നാൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമാണോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. ഇതിന് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസിലും ഹാർവാർഡിലും പരിശീലനം ലഭിച്ച ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേത്തി. കാപ്പിയെക്കുറിച്ചുള്ള 12 പ്രധാന ചോദ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന ശാസ്ത്രീയമായ വിശദീകരണങ്ങൾ നോക്കാം.

Advertisment

1. പ്രഭാതഭക്ഷണത്തിനൊപ്പം കാപ്പി കുടിക്കാമോ?

തീർച്ചയായും കുടിക്കാം. എന്നാൽ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പ്രോട്ടീനുകളും ഹെൽത്തി ഫാറ്റുകളും അടങ്ങിയ ഭക്ഷണത്തിനൊപ്പം കാപ്പി കുടിക്കുന്നതാണ് ഏറ്റവും ഉചിതം.

2. ഫാറ്റി ലിവർ ഉള്ളവർക്ക് കാപ്പി നല്ലതാണോ?

അതെ, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ, ഫൈബ്രോസിസ് തുടങ്ങിയ രോഗസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Also Read: അവസരങ്ങൾക്കായി അലയുന്ന സമയത്ത് എന്റെ പ്രഭാത ഭക്ഷണം ഈ കിഴങ്ങ് മാത്രമായിരുന്നു: സിദ്ധാർത്ഥ് മൽഹോത്ര

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ?

പഞ്ചസാര ചേർക്കാത്ത പ്ലെയിൻ കാപ്പി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.

4. അമിതവണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുമോ?

കാപ്പി നേരിട്ട് വണ്ണം കുറയ്ക്കില്ലെങ്കിലും വിശപ്പ് കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. ഇത് പരോക്ഷമായി വണ്ണം കുറയ്ക്കാൻ ഗുണകരമാണ്.

5. കൊളസ്ട്രോൾ വർധിപ്പിക്കുമോ?

ഫിൽട്ടർ ചെയ്യാത്ത കാപ്പി ചീത്ത കൊളസ്ട്രോൾ നേരിയ തോതിൽ വർധിപ്പിക്കാൻ കാരണമായേക്കാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

6. ഏത് തരം കാപ്പിയാണ് ആരോഗ്യകരം?

പേപ്പർ ഫിൽട്ടർ ഉപയോഗിച്ച് അരിച്ചെടുത്ത കാപ്പിയാണ് ഏറ്റവും നല്ലത്. കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

Also Read: ഭക്ഷണം ഉപേക്ഷിക്കേണ്ട, ജിമ്മിൽ പോകേണ്ട; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇത് ശീലമാക്കൂ

7. ഏതൊക്കെയാണ് പ്രസ്ഡ് കോഫികൾ?

ഫ്രഞ്ച് പ്രസ്, എസ്പ്രസോ, ടർക്കിഷ് കോഫി, സൗത്ത് ഇന്ത്യൻ ഫിൽട്ടർ കോഫി എന്നിവയെല്ലാം പ്രസ്ഡ് കോഫി വിഭാഗത്തിൽ പെടുന്നവയാണ്.

8. കാപ്പി കുടിച്ചാൽ ഗ്യാസും അസിഡിറ്റിയും ഉണ്ടാകുമോ?

ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചിരിക്കും. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് സെൻസിറ്റീവ് ആയ ആളുകളിൽ അസിഡിറ്റിക്കും വയർ വീർക്കുന്നതിനും കാരണമായേക്കാം.

9. കാൻസർ തടയാൻ സഹായിക്കുമോ?

കരൾ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

10. കാപ്പി കുടിക്കേണ്ട ശരിയായ രീതി ഏത്?

പഞ്ചസാരയോ സിറപ്പുകളോ ചേർക്കാത്ത പ്ലെയിൻ കോഫിയാണ് ഏറ്റവും ഉത്തമം. വേണമെങ്കിൽ അൽപം പാൽ ചേർക്കാം. പേപ്പർ ഫിൽട്ടർ ഉപയോഗിച്ച് അരിച്ചെടുക്കാൻ ശ്രദ്ധിക്കുക.

Also Read: 84 ദിവസം തുടർച്ചയായി 10 കിലോമീറ്റർ വീതം ജോഗിങ്, ശരീരത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും?

11. ഒരു ദിവസം എത്ര കപ്പ് കുടിക്കാം?

മിക്ക ആളുകൾക്കും ഒരു ദിവസം 1 മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്.

12. എപ്പോഴാണ് കാപ്പി കുടിക്കേണ്ടത്?

ഉറങ്ങുന്നതിന് കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ മുൻപെങ്കിലും കാപ്പി കുടി നിർത്തണം. വൈകുന്നേരങ്ങളിൽ കാപ്പി കുടിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉത്തമം; ഗുണമേറും പേരയ്ക്ക

Coffee Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: