/indian-express-malayalam/media/media_files/2026/01/20/eggs-2026-01-20-11-20-32.jpg)
Image Source: Freepik
മുട്ട കഴിക്കുന്നതിനെക്കുറിച്ച് നമുക്കിടയിൽ ധാരാളം സംശയങ്ങളുണ്ട്. ഒരു ദിവസം എത്ര മുട്ട കഴിക്കാം? മുട്ടയുടെ മഞ്ഞ ആരോഗ്യത്തിന് നല്ലതാണോ? മുട്ട വണ്ണം കൂട്ടുമോ?. ഇങ്ങനെ മുട്ടയുമായി ബന്ധപ്പെട്ട 11 പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് എയിംസിൽ നിന്നും പരിശീലനം നേടിയ ഗ്യാസ്‌ട്രോ എൻഡറോളജിസ്റ്റ് ഡോ.സൗരഭ് സേത്തി.
1. പ്രഭാത ഭക്ഷണത്തിന് മുട്ട കഴിക്കുന്നത് നല്ലതാണോ?
അതെ. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച പ്രോട്ടീൻ സ്രോതസുകളിൽ ഒന്നാണ് മുട്ടയെന്ന് ഡോക്ടർ പറയുന്നു.
2. ഫാറ്റി ലിവർ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മിതമായ അളവിൽ കഴിക്കുന്നത് ഗുണകരമാണ്. ഇതിലെ പ്രോട്ടീൻ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
3. മുട്ട കൊളസ്ട്രോൾ വർധിപ്പിക്കുമോ?
സാധാരണയായി മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഭൂരിഭാഗം ആളുകളിലും മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ നിലയെ ദോഷകരമായി ബാധിക്കില്ലെന്ന് ഡോ.സൗരഭ് ഉറപ്പുനൽകുന്നു.
4. ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായിക്കുമോ?
തീർച്ചയായും. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ വയർ നിറഞ്ഞതായി തോന്നിക്കാനും അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്.
Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
5. മുട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ?
ഇല്ല. മുട്ടയിൽ കാർബോഹൈഡ്രേറ്റ്സ് തീരെ കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല.
6. കോഫിക്കും ചായയ്ക്കുമൊപ്പം മുട്ട കഴിക്കാമോ?
കാപ്പിക്കോ ഗ്രീൻ ടീയ്ക്കോ ഒപ്പം മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. ഇതുവരെ ആരോഗ്യപരമായ പാർശ്വഫലങ്ങളൊന്നും ഇതിൽ കണ്ടെത്തിയിട്ടില്ല.
7. മുട്ട വയർ വീർക്കുന്നതിന് കാരണമാകുമോ?
സാധാരണയായി മുട്ട ഗ്യാസ് ഉണ്ടാക്കാറില്ല. എങ്കിലും ചില വ്യക്തികൾക്ക് മുട്ടയോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉണ്ടാകാം. അങ്ങനെയുള്ളവർ ശ്രദ്ധിക്കുക.
8. പച്ചമുട്ട കഴിക്കുന്നത് സുരക്ഷിതമാണോ?
അല്ല. പച്ചമുട്ട കഴിക്കുന്നത് സാൽമൊണല്ല ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് കാരണമാകും. അതിനാൽ പച്ചമുട്ട ഒഴിവാക്കുന്നതാണ് നല്ലത്.
Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം
9. പച്ചമുട്ടയാണോ പുഴുങ്ങിയതാണോ ശരീരത്തിന് കൂടുതൽ ഗുണകരം?
പാകം ചെയ്ത മുട്ടയാണ് ശരീരത്തിന് കൂടുതൽ ഗുണകരമെന്ന് ഡോക്ടർ പറയുന്നു. പച്ചമുട്ടയേക്കാൾ വേവിച്ച മുട്ടയിലെ പ്രോട്ടീൻ ശരീരം നന്നായി ആഗിരണം ചെയ്യും.
10. മുട്ട എങ്ങനെ കഴിക്കുന്നതാണ് ഏറ്റവും ഉചിതം?
പുഴുങ്ങിയ മുട്ട, പോച്ച് ചെയ്തത്, സ്‌ക്രാംബിൾഡ് മുട്ട, ഓംലെറ്റ് എന്നിവയാണ് ആരോഗ്യകരമായ രീതികൾ.
11. ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം?
കൃത്യമായ ഒരു കണക്ക് പറയാനാകില്ലെങ്കിലും ഒരു സാധാരണ വ്യക്തിക്ക് ദിവസവും ഒന്നോ രണ്ടോ മുട്ടകൾ സുരക്ഷിതമായി കഴിക്കാവുന്നതാണ്.
ആരോഗ്യപരമായ എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us