scorecardresearch

പ്രമേഹത്തിന് വില്ലൻ പഞ്ചസാരയല്ല; യഥാർത്ഥ കുറ്റവാളിയെ ചൂണ്ടിക്കാട്ടി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്

മിക്ക ആളുകളും പ്രമേഹ കാരണമായി മധുരപലഹാരങ്ങളെ തെറ്റായി കുറ്റപ്പെടുത്തുന്നുണ്ടെന്ന് ഡോ.പാൽ പറയുന്നു

മിക്ക ആളുകളും പ്രമേഹ കാരണമായി മധുരപലഹാരങ്ങളെ തെറ്റായി കുറ്റപ്പെടുത്തുന്നുണ്ടെന്ന് ഡോ.പാൽ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Diabetes

Source: Freepik

പ്രമേഹത്തെ അകറ്റി നിർത്താൻ പഞ്ചസാര ഉപഭോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ നമ്മളോട് പറയാറുണ്ട്. എന്നാൽ, യഥാർത്ഥ കുറ്റവാളി മറ്റെന്തെങ്കിലും ആണെങ്കിലോ?. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.പാൽ മാണിക്കം, ഇൻസ്റ്റഗ്രാമിൽ ഷുഗർ പ്രമേഹത്തിന്റെ ഒരു ലക്ഷണമായിരിക്കാം. പക്ഷേ, യഥാർത്ഥ കാരണമല്ലെന്ന് അടുത്തിടെ വ്യക്തമാക്കി. നിശബ്ദമായി ഈ അവസ്ഥയെ ബാധിക്കുന്നത് ഇൻസുലിൻ പ്രതിരോധമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

Advertisment

മിക്ക ആളുകളും പ്രമേഹ കാരണമായി മധുരപലഹാരങ്ങളെ തെറ്റായി കുറ്റപ്പെടുത്തുന്നുണ്ടെന്ന് ഡോ.പാൽ പറയുന്നു, എന്നാൽ, യഥാർത്ഥ പ്രശ്നം ഇൻസുലിൻ പ്രതിരോധമാണ്. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിന് ഉത്തരവാദിയായ ഹോർമോണായ ഇൻസുലിനോട് ശരീരം പ്രതികരിക്കുന്നത് നിർത്തുന്ന ഒരു അവസ്ഥ. ഇത് സംഭവിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ തുടരുകയും, കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുകയും (പ്രത്യേകിച്ച് വയറിന് ചുറ്റും), ഊർജ നില കുറയുകയും, വീക്കം വർധിക്കുകയും ചെയ്യുന്നു. 

Also Read: കൊഴുപ്പും മദ്യവും അല്ല; ഈ 2 പഴങ്ങളും ഹൃദയത്തിന് ഭീഷണി

ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നത് എന്താണ്?

ഉറക്കക്കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, വിട്ടുമാറാത്ത സമ്മർദം, സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക എന്നിവയാണ് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നതെന്ന് ഡോ.പാൽ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇതിനെ ഒരു ജീവിതശൈലി രോഗമെന്ന് വിളിച്ചു. എന്നാൽ, ഇത് പൂർണ്ണമായും പഴയപടിയാക്കാൻ കഴിയും എന്നതാണ് നല്ലൊരു കാര്യം. വൃത്തിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, സജീവമായിരിക്കുക, സമ്മർദം നിയന്ത്രിക്കുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ശരീരത്തിന് സ്വാഭാവികമായി സുഖം പ്രാപിക്കാനും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും കഴിയും.

Also Read: ഷാരൂഖിന് പ്രായം 60, മുടി നാച്യുറലാണോ? ഡെർമറ്റോളജിസ്റ്റിന്റെ മറുപടി

Advertisment

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലായിരിക്കില്ല എന്നതിന്റെ ചില മുൻകൂർ മുന്നറിയിപ്പ് സൂചനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മതിയായ ഉറക്കം ലഭിച്ചിട്ടും നിരന്തരമായ ക്ഷീണം, ഭക്ഷണത്തിന് തൊട്ടുപിന്നാലെ മധുരമുള്ള എന്തെങ്കിലും കഴിക്കാനുള്ള ആസക്തി, മോശം ശ്രദ്ധ എന്നിവയെല്ലാം സൂക്ഷ്മമായ മുന്നറിയിപ്പ് അടയാളങ്ങളാണ്. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അമിത ദാഹം അല്ലെങ്കിൽ വിശ്രമമില്ലാത്ത ഉറക്കം എന്നിവയും പ്രശ്നത്തെ സൂചിപ്പിക്കുന്നു.

Also Read: രാവിലെയോ ഉച്ചയ്ക്ക് ശേഷമോ? വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് സൂര്യപ്രകാശമേൽക്കണം?

അവഗണിക്കപ്പെടുന്ന മറ്റൊരു ലക്ഷണം, മുറിവ് ഉണങ്ങുന്നതിനുള്ള കാലതാമസമോ, കഴുത്തിലോ കക്ഷങ്ങളിലോ ഉള്ള കറുത്ത പാടുകൾ പോലുള്ള ചർമ്മപ്രശ്നങ്ങളോ ആണെന്ന് ഡോ.പാൽ കൂട്ടിച്ചേർത്തു. ഇവയും ഇൻസുലിൻ പ്രതിരോധം നേരത്തെ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. HbA1c ലെവൽ ഉയരുന്നതുവരെ കാത്തിരിക്കാതെ, ആളുകൾ മുൻകരുതൽ നടപടികളെടുക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഷുഗർ കൂട്ടുന്ന ഭക്ഷണങ്ങൾ

മധുരപലഹാരങ്ങളിൽ നിന്ന് മാത്രമല്ല പഞ്ചസാരയുടെ അളവ് വർധിക്കുന്നത്. പല ദൈനംദിന ഭക്ഷണങ്ങളും നിശബ്ദമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നു. വൈറ്റ് ബ്രെഡ്, മൈദ അടിസ്ഥാനമാക്കിയുള്ള ഇനങ്ങൾ, വെള്ള അരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നവയാണ്. എന്നാൽ ഏറ്റവും വലിയ കുറ്റവാളികൾ, സോഡകളും മധുരമുള്ള പാനീയങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കിവിയും അവക്കാഡോയും അല്ല; കുടലിന് ഇഷ്ടം ഈ നാടൻ പഴം

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: