/indian-express-malayalam/media/media_files/2025/12/11/liver-health-2025-12-11-15-50-25.jpg)
Source: Freepik
മദ്യപാനം ഒട്ടുമില്ലാത്തവരിൽ പോലും കരളിന് കേടുപാടുകൾ ഉണ്ടാക്കുന്ന നോൺ-ആൽക്കഹോളിക് ലിവർ രോഗം ഒരു വലിയ ആരോഗ്യപ്രശ്നമായി വളരുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മദ്യപാനികളിൽ മാത്രം കാണപ്പെടുന്ന ഒന്നാണ് കരൾ രോഗം എന്ന് വിശ്വസിക്കുന്ന പലരും, തങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് കരുതിയിരിക്കുമ്പോൾ തന്നെ ഈ നിശ്ശബ്ദ കൊലയാളി ഉള്ളിൽ പ്രവർത്തിക്കുന്നുണ്ടാകാം.
ഗ്യാസ്‌ട്രോ ഡോക്ടറായ ഡോ.പാൽ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഇന്ന് താൻ കാണുന്ന കരൾ രോഗങ്ങളിൽ ഏറ്റവും സാധാരണമായത് മദ്യവുമായി ബന്ധമില്ലാത്തവയാണ്. മറിച്ച്, ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിന് പ്രധാന കാരണം. പലരും സുരക്ഷിതരാണെന്ന് കരുതുന്നുണ്ടെങ്കിലും, ഈ രോഗത്തിന്റെ പ്രധാന പ്രേരകങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്.
Also Read: ഉപ്പും കുടുംബ പാരമ്പര്യവും മാത്രമല്ല; നിസാരമെന്ന് കരുതുന്ന ഈ ശീലങ്ങൾ ബിപി കൂട്ടും
- ആരോഗ്യകരമായ ഭക്ഷണങ്ങളെന്ന് നമ്മൾ കരുതുന്നവയിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര.
- ഇൻസുലിൻ നില വർധിപ്പിക്കുന്ന ലഘുഭക്ഷണ ശീലങ്ങൾ
- ക്രമം തെറ്റിയ ഉറക്കം
- വിട്ടുമാറാത്ത മാനസിക സമ്മർദം
ഈ ഘടകങ്ങൾ കരളിന്റെ വിഷാംശം നീക്കം ചെയ്യാനുള്ള സ്വാഭാവികമായ താളം തെറ്റിക്കുന്നു. ഇതിലൂടെ കരളിൽ ഗുരുതരമായ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, മന്ദഗതിയിലുള്ള കുടൽ വിഷവസ്തുക്കളെ രക്തത്തിലേക്ക് തിരിച്ചയക്കുന്നതും കരളിന്റെ ഭാരം വർധിപ്പിക്കുന്നു.
ശരീരത്തിന്റെ ഫിൽട്ടർ പോലെ പ്രവർത്തിക്കുന്ന കരൾ അതിന്റെ ജോലി നിശ്ശബ്ദമായി ചെയ്യും. എന്നാൽ രക്തപരിശോധനയിൽ അസാധാരണമായ വ്യതിയാനങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ, കേടുപാടുകൾ സംഭവിച്ചു കഴിഞ്ഞിരിക്കും. അതുകൊണ്ടാണ് ഇത് വളരെ വേഗത്തിൽ വളരുന്ന കരൾ രോഗമായി മാറുന്നതും, ലക്ഷണങ്ങൾ മറഞ്ഞിരിക്കുന്നതിനാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്തതും.
രോഗമുക്തി സാധ്യമാണ്
കരളിന് സ്വയം സുഖപ്പെടുത്താനുള്ള കഴിവുണ്ട്. കുടലിന്റെ ആരോഗ്യം, ഭക്ഷണക്രമം, ഉറക്കത്തിന്റെ ചിട്ട എന്നിവ ഒരു ആരോഗ്യകരമായ താളത്തിലേക്ക് മാറ്റുമ്പോൾ കരളിന് പഴയപടിയിലേക്ക് മടങ്ങാൻ സാധിക്കും. മദ്യമല്ല, നമ്മൾ ഗൗരവമായി എടുക്കാതിരുന്ന ദൈനംദിന ജീവിതശൈലിയാണ് യഥാർത്ഥ ഭീഷണിയെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ മാറ്റം തുടങ്ങുന്നു.
കരളിന്റെ ആരോഗ്യം വർധപ്പിക്കാനുള്ള ഭക്ഷണ കോമ്പിനേഷനുകൾ
എഐഐഎംഎ ഡോക്ടറായ ഡോ.സൗരഭ് സേഥി അടുത്തിടെ കരളിന്റെ ആരോഗ്യത്തിന് ഉത്തമമായ അഞ്ച് ഭക്ഷണ കോമ്പിനേഷനുകൾ പങ്കുവച്ചിരുന്നു.
Also Read: ഒരൊറ്റ മാസം കൊണ്ട് വയറൊതുങ്ങും, അരക്കെട്ടിലെ കൊഴുപ്പ് ഉരുകിപ്പോഴും; ഇതിനോട് 'നോ' പറഞ്ഞാൽ മതി
ആപ്പിളും പീനട്ട് ബട്ടറും: ഇവയിലെ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും വിശപ്പ് അകറ്റാനും സഹായിക്കുന്നു.
മഞ്ഞളും കുരുമുളകും: കുരുമുളകിലുള്ള 'പൈപ്പറിൻ' മഞ്ഞളിലെ 'കുർക്കുമിൻ' ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് വർധിപ്പിക്കുന്നു.
തക്കാളിയും ഒലിവ് ഓയിലും: തക്കാളിയിലെ 'ലൈക്കോപീൻ' കൊഴുപ്പിനൊപ്പം ചേരുമ്പോൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.
തൈരും ബെറികളും: പ്രോബയോട്ടിക്സും പോളിഫെനോളുകളും ചേർന്ന് ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
ചീരയും നാരങ്ങാനീരും: വൈറ്റമിൻ സി, സസ്യാധിഷ്ഠിതമായ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒഴിഞ്ഞ വയറ്റിൽ നെല്ലിക്ക കഴിക്കൂ; അവിശ്വസനീയം ഈ ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us