ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഏറ്റവും അടുപ്പമുള്ളവരോട് പോലും ചോദിക്കാന്‍ ബുദ്ധിമുട്ടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. അതിനാല്‍ തന്നെ സെക്‌സിനെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ നമ്മളില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. അത്തരത്തില്‍ ഗൂഗിളില്‍ തിരഞ്ഞെ സെക്‌സ് സംബന്ധമായ സംശയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ഡ്യൂറക്‌സ് കമ്പനി നടത്തിയ പഠനങ്ങളിലാണ് സെക്‌സ് സംബന്ധമായി ഗൂഗിളില്‍ തിരഞ്ഞെ ചോദ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. സ്ത്രീശരീരത്തില്‍ ഏറ്റവും ലൈംഗിക സംതൃപ്തി നല്‍കുന്ന ജി-സ്‌പോട്ട് (G-spot) എവിടെയാണെന്നാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത്. പുരുഷനും സ്ത്രീയും ഇത് തിരഞ്ഞിട്ടുണ്ട്. ജി-സ്‌പോട്ടിന്റെ സ്ഥാനം കണ്ടെത്താന്‍ കൃത്യമായി കഴിയാത്തതിനാലാണ് പലരും ഗൂഗിളിന്റെ സഹായം തേടിയിരിക്കുന്നത്. ഇതിനു തൊട്ടുപിന്നിലുള്ളതാണ് ‘സ്ത്രീകള്‍ക്ക് രതിമൂർച്ച വരുത്തുന്നത് എങ്ങനെ?’ എന്ന ചോദ്യം.

Read Also: ഏതാനും നിമിഷത്തെ സന്തോഷം മാത്രമല്ല സെക്സ്; ഗുണങ്ങൾ അതുക്കുംമേലെ

യോനിയിലേക്ക് സ്ത്രീയുടെ പുറകില്‍നിന്നു മറ്റൊരാള്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചാല്‍ എളുപ്പത്തില്‍ ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിരലുകള്‍ അകത്തേക്ക് പ്രവേശിപ്പിച്ച് പുറത്തേക്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ലൈംഗികസുഖം നല്‍കുന്ന ഒരു ഭാഗമുണ്ടാകും. ആ ഭാഗത്തെയാണ് ജി-സ്‌പോട്ട് എന്ന് പറയുന്നത്.

Read Also: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിന് സമീപമായിട്ടാണ് ജി-സ്പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു പയർമണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ കോശങ്ങൾ വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്. ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ മുകൾഭാഗത്തായി പയർമണിയുടെ ആകൃതിയിൽ ജി-സ്പോട്ട് കണ്ടെത്താനാകും.

Read Also: സെക്‌സ് ആസ്വാദ്യകരമാക്കണോ?; മാറ്റിയെടുക്കണം ഈ തെറ്റിദ്ധാരണകള്‍

കൈവിരലുകൾ പ്രവേശിപ്പിച്ച് നോക്കുമ്പോൾ  യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും. ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ, ഇത് മിനിറ്റുകൾക്കുള്ളിൽ ഒഴിഞ്ഞുപോകുമെന്നും പഠനങ്ങളിൽ പറയുന്നു.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈംഗിക സുഖം ലഭിക്കുന്നത് ഇവിടെ നിന്നാണെന്നാണ് പഠനങ്ങള്‍. ഗ്രോഫെൻബർഗ് സ്പോട്ട് എന്നാണ് ജി സ്പോട്ടിന്റെ ശരിയായ പേര്. ചില സ്ത്രീകൾക്ക് ജി-സ്‌പോട്ടിലൂടെയുള്ള ലെെംഗികബന്ധം അസ്വസ്ഥതയുണ്ടാക്കുമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്.

പുരുഷലിംഗം എങ്ങനെ സ്ത്രീകളുടെ യോനിയിലേക്ക് പ്രവേശിപ്പിക്കാമെന്നും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരഞ്ഞ പത്ത് ചോദ്യങ്ങളിൽ ഒന്നാണിത്. ലെെംഗിക സംബന്ധമായ രോഗങ്ങളെക്കുറിച്ചും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook