/indian-express-malayalam/media/media_files/2026/01/02/fruits-for-diabetes-fi-2026-01-02-14-36-33.jpg)
പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന പഴങ്ങളുമുണ്ട് | ചിത്രം: ഫ്രീപിക്
മിക്ക ആളുകളും കരുതുന്നത് എല്ലാ പഴങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ്. എന്നാൽ അത് ശരിയല്ല. പഴങ്ങൾ പ്രകൃതിദത്ത പഞ്ചസാര, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സന്തുലിതാവസ്ഥ നൽകുന്നു. “ഇൻസുലിൻ പ്രതിരോധമോ പ്രമേഹമോ ഉണ്ടെങ്കിൽ എല്ലാ പഴങ്ങളും ഒഴിവാക്കണമെന്ന് പലരും തെറ്റായി വിശ്വസിക്കുന്നു. എന്നാൽ അത് ശരിയല്ല,” മുംബൈ സെൻട്രലിലെ വോക്കാർഡ് ആശുപത്രിയിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും പ്രമേഹരോഗിയുമായ ഡോ. പ്രണവ് ഘോഡി പറഞ്ഞു.
Also Read: ഷുഗർ കൂടുമെന്ന പേടി വേണ്ട, പ്രമേഹം വരുതിയിലാക്കാം; രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ
പഴങ്ങളിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അപ്പോൾ, ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കാൻ യഥാർത്ഥത്തിൽ സഹായിക്കുന്ന പഴങ്ങൾ ഏതാണ്?
Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം
ഇൻസുലിൻ സംവേദനക്ഷമതയെ പിന്തുണയ്ക്കാൻ സഹായിക്കുന്ന 6 പഴങ്ങൾ ഇതാ:
- തൊലിയുള്ള ആപ്പിൾ, ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം പോളിഫെനോളുകളും നൽകുന്നു.
- അവോക്കാഡോകൾ സാങ്കേതികമായി ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് ഗ്ലൂക്കോസിനെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
- ബ്ലൂബെറികളിൽ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു, ഇത് നിങ്ങളുടെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കുന്ന രീതി മെച്ചപ്പെടുത്തുന്നു.
- മുന്തിരിയിൽ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തമായ നരിൻജെനിൻ അടങ്ങിയിരിക്കുന്നു.
- ജ്യൂസല്ല ഓറഞ്ച് പഴമായി കഴിക്കുന്നതിലൂടെ നാരുകളും വിറ്റാമിൻ സിയും നേരിട്ട് ശരീത്തിലേയ്ക്ക് എത്തുന്നു. കൂടാതെ ഗ്ലൈസെമിക് സൂചിക കുറവാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന മറ്റൊരു പഴമാണ് ഗ്രീൻ ആപ്പിൾ
/filters:format(webp)/indian-express-malayalam/media/media_files/2026/01/02/fruits-for-diabetes-1-2026-01-02-14-37-26.jpg)
Also Read: പ്രമേഹം തടയാം 30കളിൽ തന്നെ, ഇവ ശീലമാക്കൂ
പഴങ്ങളെല്ലാം സുരക്ഷിതമാണോ?
ഇൻസുലിൻ പ്രതിരോധമോ പ്രമേഹമോ ഉള്ളവർ പഴച്ചാറുകളും ഡ്രൈ ഫ്രൂട്സും അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വേഗത്തിൽ ഉയർത്തുന്നതിനാൽ അവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോ. ഘോഡി പറഞ്ഞു. നാരുകൾ കൂടുതലുള്ളതും ഗ്ലൈസെമിക് സൂചികയിൽ കുറവുള്ളതുമായവ, മിതമായ അളവിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ അല്ലെങ്കിൽ കൊഴുപ്പ് എന്നിവയുമായി പഴങ്ങൾ സംയോജിപ്പിക്കുന്നത് ഗ്ലൂക്കോസ് പെട്ടന്ന് വർധിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്നും ഡോ. ഘോഡി വ്യക്തമാക്കുന്നുണ്ട്.
"നിങ്ങൾ ബുദ്ധിപൂർവ്വം തിരഞ്ഞെടുത്ത് കഴിക്കുമ്പോൾ, ചില പഴങ്ങൾ ആരോഗ്യകരമായി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പിന്തുണയ്ക്കും," ഡോ. ഘോഡി പറഞ്ഞു.
Read More: വ്യായാമം ഉപേക്ഷിച്ച ഒരു വർഷം, ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു; 47-ാം വയസിൽ വിദ്യ ബാലന്റെ തകർപ്പൻ മേക്കോവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us