പഴച്ചാറുകളും പഴങ്ങളും കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണ്. 12 മണിക്ക് മുൻപായി പഴങ്ങൾ കഴിച്ചു തീർക്കുകയാണ് ഏറ്റവും നല്ലത്

fruit juice, ie malayalam

പഴങ്ങളും പഴച്ചാറുകളും ആരോഗ്യകരമായതിനാൽ ഒരാളുടെ നിത്യജീവിതത്തിലെ ഭക്ഷണക്രമത്തിൽ അവയും ഉൾപ്പെടുത്തേണ്ടതാണ്. മികച്ച പോഷകഗുണങ്ങളുണ്ടെങ്കിലും ഇവ എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പഴച്ചാറുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും, ഇൻസുലിൻ സ്പൈക്കിന്റെ ഫലമായി ശരീരത്തിലെ കൊഴുപ്പ് ഉയരാനും അതിലൂടെ ശരീരഭാരം വർധിക്കാനും കാരണമാകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് കരിഷ്മ ചൗള അഭിപ്രായപ്പെടുന്നു.

“പഴച്ചാറുകൾ വേനൽക്കാലത്താണ് കൂടുതലായും കുടിക്കേണ്ടത്. ഈ സമയത്ത് ശരീരത്തെ കൂടുതൽ തണുപ്പിക്കുന്ന ഭക്ഷണങ്ങളാണ് വേണ്ടത്. പഴങ്ങൾ, സാലഡുകൾ എന്നിവയൊക്കെ ശരീരത്തിന് തണുപ്പേകും. തണുപ്പുളള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോഴും അവ ശരീരാരോഗ്യത്തിന് നല്ലതാണോയെന്ന് ശ്രദ്ധിക്കണം. പഴച്ചാറുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ ഉപയോഗം ചിലപ്പോൾ പഴത്തിന്റെ പോഷകഗുണങ്ങളെ അസാധുവാക്കും,” അവർ പറഞ്ഞു.

Read More: തലവേദന മാറ്റുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ: അറിയാം പുതിനയുടെ ആരോഗ്യപരമായ ഗുണങ്ങൾ

വ്യായാമത്തിനുശേഷം പഴച്ചാറുകൾ കഴിക്കാമെന്നാണ് ന്യൂട്രീഷ്യണലിസ്റ്റ് പറയുന്നത്. ശരീരത്തിനാവശ്യമായ പോഷകങ്ങളുടെയും പഞ്ചസാരയുടെയും കുറവ് നികത്താൻ ഇത് സഹായിക്കും.

പഴങ്ങളുടെ കാര്യമോ?

  • പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് സുഖമില്ലായ്മ അനുഭവപ്പെടുമ്പോൾ പഴങ്ങൾ ധാരാളം കഴിക്കാം.
  • ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിനെക്കാളും പഴങ്ങൾ വെറുതെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പഴങ്ങളിൽ നാരുകൾ കൂടുതലുളളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ അല്ലെങ്കിൽ ഇൻസുലിൻ സ്പൈക്കിന് ഇവ കാരണമാകില്ല.
  • പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണ്. 12 മണിക്ക് മുൻപായി പഴങ്ങൾ കഴിച്ചു തീർക്കുകയാണ് ഏറ്റവും നല്ലത്.
  • ഉച്ച ഭക്ഷണത്തിനുശേഷം പഴങ്ങൾ ഒഴിവാക്കണം, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും വർധിപ്പിക്കും. കൂടാതെ, ഉച്ചഭക്ഷണത്തിനു ശേഷമുള്ള പഴങ്ങളുടെ ഉപയോഗം ദഹനക്കേടിനും അസ്വസ്ഥതയ്ക്കും ഇടയാക്കും.
  • ചില ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഫ്രൂട്ട് സാലഡായി പഴങ്ങൾ കഴിക്കാം.
  • ആപ്പിൾ, ഓറഞ്ച്, പേരക്ക, പപ്പായ, പ്ലം തുടങ്ങി പഞ്ചസാരയുടെ അളവ് കുറവുള്ള നാരുകൾ കൂടുതലടങ്ങിയ പഴങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്. മുന്തിരിപ്പഴം, വാഴപ്പഴം, മാമ്പഴം തുടങ്ങി ഉയർന്ന പഞ്ചസാരയുളള പഴങ്ങൾ ആഴ്ചയിൽ രണ്ടു തവണ മാത്രം കഴിക്കുക

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Fruit juices and fruits the best time to have them

Next Story
ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾweight loss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com