പണ്ടുകാലം തൊട്ടേ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് വെറ്റില. വെറ്റിലയുടെ ഇല, നൂറ്റാണ്ടുകളായി ഇന്ത്യയിൽ പ്രാർത്ഥനാ ചടങ്ങുകൾക്കും മതപരമായ ആചാരങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ആയുർവേദ പ്രകാരം വെറ്റിലയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?.
ആയുർവേദ ഡോ.ദിക്സ ഭാവ്സർ അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വെറ്റില കഴിക്കുന്നതിന്റെ നിരവധി ഗുണങ്ങൾ പങ്കുവച്ചു. ആയുർവേദം വെറ്റിലയുടെ പല രോഗശാന്തി ഗുണങ്ങളും സൂചിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. “ചുമ, ആസ്ത്മ, തലവേദന, റിനിറ്റിസ്, സന്ധിവേദന, അനോറെക്സിയ മുതലായവയുടെ ചികിത്സയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.” കൂടാതെ, വേദന, വീക്കം, നീർവീക്കം എന്നിവ ഒഴിവാക്കാനും കഫ സംബന്ധമായ പ്രശ്നങ്ങൾ മാറ്റാനും ഇത് സഹായിക്കുന്നു.
വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്” ഡോ.ഭാവ്സർ വിശദീകരിച്ചു. വെറ്റില വീടുകളിൽ ഒരു അലങ്കാര സസ്യമായി വളർത്താനും അതിൽ നിന്ന് പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾ നേടാനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു.
Read More: കണ്ണിന്റെ ആരോഗ്യത്തിന് വീട്ടിൽനിന്നൊരു അദ്ഭുത പരിഹാരം