Latest News

മലബന്ധം തടയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും; കുമ്പളങ്ങയുടെ ഗുണങ്ങൾ

കുറഞ്ഞ കലോറിയും, ഉയർന്ന ഫൈബറും, നിറയെ ജലാംശവും അടങ്ങിയ കുമ്പളങ്ങ ദഹനത്തെ സുഗമമാക്കാനും ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു

ash gourd, health, ie malayalam

പഴങ്ങളും പച്ചക്കറികളും പ്രതിരോധശേഷി വർധിപ്പിക്കുകയും നല്ല ആരോഗ്യം നൽകുകയും ചെയ്യും. ഇത്തരത്തിലുള്ളൊരു പച്ചക്കറിയാണ് കുമ്പളങ്ങ. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാം. കുറഞ്ഞ കലോറിയും, ഉയർന്ന ഫൈബറും, നിറയെ ജലാംശവും അടങ്ങിയ കുമ്പളങ്ങ ദഹനത്തെ സുഗമമാക്കാനും ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

ഒരാൾ ഭക്ഷണക്രമത്തിൽ കുമ്പളങ്ങയും ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ന്യൂട്രീഷ്യൻ കോച്ച് റെയാൻ ഫെർണാണ്ടോ ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.

  • ജലാംശം, നാരുകൾ, മറ്റ് ഗുണം ചെയ്യുന്ന പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ കുറഞ്ഞ കലോറിയുളള പച്ചക്കറിയാണ് കുമ്പളങ്ങ. വിവിധ രോഗങ്ങളെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇത് സാധാരണയായി ഉപയോഗിക്കുന്നു. മാത്രമല്ല പലവിധം വിഭവങ്ങളും കുമ്പളങ്ങ ഉപയോഗിച്ച് തയ്യാറാക്കാം.
  • പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും കുമ്പളങ്ങ സഹായിക്കുന്നു
  • ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു
  • ശരീരഭാരം കുറയ്ക്കാനും ഊർജനില വർധിപ്പിക്കാനും സഹായിക്കുന്നു
  • വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു
  • മലബന്ധം തടയുന്നു
  • ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണിത്

Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: From preventing constipation to aiding weight loss ash gourd benefits521949

Next Story
FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധിnash, nash liver, nonalcoholic steatohepatitis, steatohepatitis, nash cirrhosis, nash disease, what is nash, alcohol-related liver disease, കരള്‍, കരള്‍ രോഗം, കരള്‍ രോഗങ്ങള്‍, കരള്‍ വീക്കം, കരള്‍ മാറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express