മുലപ്പാൽ ഉത്പാദനം വർധിപ്പിക്കും, വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കും; ശതാവരിയുടെ ഗുണങ്ങൾ

ശതാവരി സ്ത്രീകൾക്ക് മികച്ച ഔഷധമാണെന്നാണ് ആയർവേദ വിദഗ്‌ധ ഡോ.ദിക്സ ഭാവ്സർ പറയുന്നത്

shatavari, health, ie malayalam

മുലയൂട്ടുന്ന അമ്മമാർക്ക് അത്യുത്തമമാണ് ഔഷധ സസ്യമായ ശതാവരി. ആയുർവേദ ഔഷധ സസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. ആയുർവേദ പ്രകാരം, പ്രതിരോധശേഷി വർധിപ്പിക്കുന്ന സസ്യമാണ് ശതാവരി. മാത്രമല്ല, പ്രസവാനന്തരശേഷമുളള ആർത്തവപ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം മുലപ്പാൽ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശതാവരി സ്ത്രീകൾക്ക് മികച്ച ഔഷധമാണെന്നാണ് ആയർവേദ വിദഗ്‌ധ ഡോ.ദിക്സ ഭാവ്സർ പറയുന്നത്. സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിക്കും ദഹനശേഷിക്കും ശതാവരി ഏറ്റവും മികച്ചതാണെന്ന് അവർ പറയുന്നു.

ശതാവരിയുടെ ഗുണങ്ങൾ

  • PMS അല്ലെങ്കിൽ പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കുന്നു
  • ആർത്തവസമയത്തെ വേദന കുറയ്ക്കുകയും ആർത്തവം കൃത്യമാക്കുന്നതിനും സഹായിക്കും
  • വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കും. ഹോർമോൺ ബാലൻസ് ആവുന്നതിനും ഈസ്ട്രജന്‍റെ അളവ് ശരീരത്തിൽ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വർധിപ്പിക്കുന്നു.
  • മുലപ്പാൽ ഉത്പാദനം വർധിപ്പിക്കും. മാത്രമല്ല, കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകമൂല്യം നൽകുന്നു
  • ദേഷ്യവും ക്ഷോഭവും ശമിപ്പിക്കുന്നു, സമ്മർദ്ദം കുറയ്ക്കുകയും പുരുഷന്മാർക്കും സ്ത്രീകൾക്കും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.
  • ഉത്കണ്ഠ കുറയ്ക്കുന്നു. മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ചുമ, തുമ്മൽ, പനി, ശ്വാസം മുട്ടൽ എന്നിവക്കെല്ലാം പരിഹാരം നൽകും
  • ദഹന പ്രശ്നങ്ങൾ പരിഹരിക്കും

ശതാവരി പാലിനൊപ്പം കഴിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുള്ള പാലിൽ അര ടീസ്പൂൺ ശതാവരി പൊടിയിട്ട് കുടിക്കുന്നത് മികച്ചതാണെന്ന് ഡോ.ഭാവ്സർ പറഞ്ഞു. പുരുഷന്മാരിൽ ബീജങ്ങളുടെ അളവിൽ കുറവുണ്ടാകുന്നതിനെ പരിഹരിക്കാൻ ശതാവരി സഹായിക്കുന്നു. പുരുഷശരീരത്തിൽ ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് അവർ പറഞ്ഞു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: From improving fertility to boosting immunity why ayurveda recommends shatavari

Next Story
നിങ്ങൾ കുടിക്കുന്ന കാപ്പിയുടെ അളവ് എത്രയാണെന്നറിയാമോ? എങ്ങനെ കുറയ്ക്കാംcoffee, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express