ആഗോള ജനസംഖ്യയുടെ ഏകദേശം 7.6 ശതമാനത്തെ ബാധിക്കുന്ന മാനസികാരോഗ്യ അവസ്ഥകളിലൊന്നാണ് ഉത്കണ്ഠയെന്ന് ഹെൽത്ത്ലൈൻ പറയുന്നു. ഉത്കണ്ഠ രോഗമുള്ളവർക്ക് മരുന്ന്, വ്യായാമം, ശ്വസന ടെക്നിക്കുകൾ എന്നിവ സാധാരണയായി നിർദ്ദേശിക്കപ്പെടുമ്പോൾ, അത് കൈകാര്യം ചെയ്യുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ. ഉമാ നായിഡു.
പച്ചക്കറികൾ
കാലെ, സ്പിനച്, ബീറ്റ്റൂട്ട്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി – ധാതുക്കളും അടങ്ങിയിട്ടുണ്ട്.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പുളിപ്പിച്ച ഭക്ഷണം മൂലം അളവ് കൂടുന്ന കുടലിലെ പ്രോബയോട്ടിക് ബാക്ടീരിയയുടെ പ്രവർത്തനം വിഷാദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.
നട്സും വിത്തുകളും
നട്സും വിത്തുകളും പോലുള്ള പ്രോട്ടീൻ സ്രോതസ്സുകൾ അമിനോ ആസിഡുകൾ നൽകുന്നു, ഇത് ശരീരം സെറോടോണിൻ പോലുള്ള മാനസികാവസ്ഥ ഉയർത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളായി പരിവർത്തനം ചെയ്യുന്നു.
പയർവർഗ്ഗങ്ങൾ
കടല, ചെറുപയർ, സോയാബീൻ തുടങ്ങിയവ സാധാരണയായി ലഭ്യമായ ചില പയർവർഗ്ഗങ്ങളിൽ ഉൾപ്പെടുന്നു.
മത്സ്യം
സാൽമൺ കഴിക്കുന്നത് ഉത്കണ്ഠ ഒരു പരിധിവരെ കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.
ധാന്യങ്ങൾ
ധാന്യങ്ങൾ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ നിറഞ്ഞിരിക്കുന്നു, ഇവ രണ്ടും ഉത്കണ്ഠ കുറയ്ക്കുകയും മാനസികാവസ്ഥ വർധിപ്പിക്കുകയും ചെയ്യുന്നു.
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും
ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ജീരകം, അശ്വഗന്ധ, വെളുത്തുള്ളി, ലാവെൻഡർ, മഞ്ഞൾ, ലെമൺ ബാം, തുളസി എന്നിവ ഉൾപ്പെടുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ എപ്പികാച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ഉത്കണ്ഠ കുറയ്ക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പച്ചക്കറികൾ കഴിക്കാൻ ഇഷ്ടമില്ലേ? ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ചില എളുപ്പ വഴികൾ