/indian-express-malayalam/media/media_files/2025/11/08/peter-schwarz-2025-11-08-14-24-51.jpg)
പീറ്റർ ഷ്വാർസ്
ഫ്രൈ ചെയ്യ്ത കാർബോഹൈഡ്രേറ്റുകളുടെ ഉപഭോഗം ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഗുരുതരമായവിധത്തിൽ പ്രമേഹരോഗ സാധ്യത ഉയർത്തുന്നുവെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ്) പ്രസിഡന്റ് പീറ്റർ ഷ്വാർസ്. കാർബോഹൈഡ്രേറ്റുകൾ അത്രയും ദോഷകരമല്ലെങ്കിലും, വറുക്കുന്നത് അവയെ വിഷലിപ്തമാക്കുമെന്നും ഇത് മെലിഞ്ഞ വ്യക്തികളിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
''പ്രോട്ടീൻ കുറഞ്ഞ അളവിൽ കഴിക്കുന്നതും, എണ്ണയിൽ വറുത്ത കാർബോഹൈഡ്രേറ്റുകളുടെ പതിവ് ഉപഭോഗവും, അന്തരീക്ഷ മലിനീകരണവും എല്ലാം ചേർന്ന് ഇന്ത്യക്കാരിൽ രോഗസാധ്യത വർധിപ്പിക്കുന്നു. ഈ ഭക്ഷണക്രമങ്ങൾ കാരണം ഇന്ത്യയിൽ മെലിഞ്ഞ ആളുകളിൽ പോലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,'' ഡോ. ഷ്വാർസ് പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: രാജ്യത്ത് പ്രമേഹ രോഗം കൂടുന്നു; പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണം
വായു മലിനീകരണം പ്രമേഹകാരണമായ അപകടകാരിയായ ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വളർന്നുവരുന്നതും വായു മലിനീകരണത്തെ പ്രമേഹവുമായി ബന്ധിപ്പിക്കുന്നതുമായ ഗവേഷണ മേഖലയെ എടുത്തുകാണിച്ചുകൊണ്ട്, ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഡോ. ഷ്വാർസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അന്തരീക്ഷവായു ഏറ്റവും മലിനമായ ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ നഗരങ്ങളുണ്ടെന്നതും അതിൽ നമ്മുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?
പുതിയ മരുന്നുകളും എഐ സാങ്കേതികവിദ്യകളും പ്രതീക്ഷ
പ്രമേഹ ചികിത്സാരംഗത്തും രോഗനിർണയത്തിലുമുള്ള ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ഡോ.ഷ്വാർസ് ചർച്ച ചെയ്തു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഔഷധങ്ങളുടെ വികസനത്തെ പ്രശംസിച്ച അദ്ദേഹം ഇത് പ്രമേഹ രോഗനിയന്ത്രണത്തിൽ പുതിയ സാധ്യതകൾ തുറന്നിടുന്നുവെന്ന് പറഞ്ഞു. എന്നാൽ, ഈ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ടതുണ്ടെന്നും, ഒരിക്കൽ നിർത്തലാക്കിയാൽ, കുറഞ്ഞ ഭാരം വീണ്ടും കൂടുമെന്നും, ദീർഘകാല ആരോഗ്യ ഫലങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read: തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങളുണ്ട്, എന്തുകൊണ്ട്?
രോഗനിർണയ രംഗത്ത്, പ്രമേഹ പരിചരണത്തിൽ പരിവർത്തനാത്മക പങ്ക് വഹിക്കാൻ കഴിവുള്ള എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിങ് സെൻസറുകളെക്കുറിച്ച് ഡോ.ഷ്വാർസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ വിലയേറിയതാണെങ്കിലും, മൂന്ന് വർഷത്തിനുള്ളിൽ അവയുടെ വില ഗണ്യമായി കുറയുമെന്നും, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ അവ ലഭ്യമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More: അമിതമായി മദ്യപിക്കുമ്പോൾ എക്കിൾ വരുന്നതിന്റെ കാരണം എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us