scorecardresearch

ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണോ? അറിയേണ്ട കാര്യങ്ങൾ

രാത്രിയും പകലും അമിതമായി മൂത്രമൊഴിക്കാറുണ്ടോ? ഇത് വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അറിയാം

രാത്രിയും പകലും അമിതമായി മൂത്രമൊഴിക്കാറുണ്ടോ? ഇത് വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം അറിയാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kidney Health FI

വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ പ്രയാസമാണ് | ചിത്രം: ഫ്രീപിക്

അമിതമായി മൂത്രമൊഴിക്കുന്നത് പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അമിതമായി വെള്ളം കുടിക്കുന്നത് കൊണ്ടാണോ, തണുപ്പ് ഉള്ളതുകൊണ്ടാണോ, അതോ കാപ്പി കൂടുതൽ കുടിക്കുന്നത് കൊണ്ടാണോ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്? അതോ ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമാണോ ഇതിന് പിന്നിൽ? ക്വോറ പോലുള്ള ഓൺലൈൻ ഫോറങ്ങളിൽ ഉയർന്നുവന്ന ഇത്തരം സംശയങ്ങൾക്ക് ആരോഗ്യ വിദഗ്ധരും അഭിപ്രായം പറയുന്നുണ്ട്.

Advertisment

"ഒരു ദിവസം എട്ടു തവണയിൽ കൂടുതൽ മൂത്രമൊഴിക്കുക, രാത്രിയിൽ ഇടയ്ക്കിടെ ഉണരേണ്ടി വരിക, അല്ലെങ്കിൽ ചെറിയ അളവിൽ മാത്രം മൂത്രം ഉള്ളപ്പോൾ പോലും അത് പെട്ടെന്ന് ഒഴിക്കണമെന്ന തോന്നലുണ്ടാവുക തുടങ്ങിയവ വൈദ്യോപദേശം തേടേണ്ട ലക്ഷണങ്ങളാണ്." എന്ന് ബെംഗളൂരുവിലെ ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. ഹർഷ കുമാർ എച്ച് എൻ പറയുന്നു.

ഡോക്ടറുടെ അഭിപ്രായത്തിൽ, പകലോ രാത്രിയിലോ എട്ടു തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നതും, രാത്രിയിൽ ഇതിനായി ഒന്നിലധികം തവണ ഉണരുന്നതും അമിതമാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവും കാലാവസ്ഥയും അനുസരിച്ച് ഇതിൽ നേരിയ മാറ്റങ്ങൾ വരാം. എന്നാൽ വ്യക്തമായ കാരണങ്ങളില്ലാതെ ഇത് ഒരു ശീലമായി മാറുകയാണെങ്കിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

Also Read: മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ ഉടനടി മാറും, ഈ ഭക്ഷണം കഴിക്കൂ

ഇത് എപ്പോഴാണ് ഒരു രോഗലക്ഷണമാകുന്നത്?

വെള്ളം കുടിക്കുന്നത് കൂടുന്നത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുമെങ്കിലും മറ്റു പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. മൂത്രനാളിയിലെ അണുബാധ (UTI), പ്രമേഹം, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, ഓവർ ആക്റ്റീവ് ബ്ലാഡർ, ഗർഭാവസ്ഥ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അമിതമായ മൂത്രവിസർജ്ജനത്തിനൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടി പ്രകടമാകുമ്പോഴാണ് ആശങ്കപ്പെടേണ്ടത് എന്ന് ഡോ. ഹർഷ വിശദീകരിക്കുന്നതുണ്ട്.  "മൂത്രമൊഴിക്കുന്നതിനൊപ്പം കാൽപാദങ്ങളിലോ മുഖത്തോ വീക്കം, മൂത്രത്തിൽ പത, രക്തം, മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന പുകച്ചിലോ വേദനയോ, പനി, തളർച്ച അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം എന്നിവയുണ്ടെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കേണ്ടതുണ്ട്." എന്നാണ് ഡോക്ടർ പറയുന്നത്. 

Also Read: മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ പ്രയാസമാണ്. എങ്കിലും പ്രമേഹമോ രക്തസമ്മർദ്ദമോ ഉള്ളവർ ഇത്തരം മാറ്റങ്ങളെ അവഗണിക്കരുത്. അസുഖം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ കണ്ടെത്താൻ വൈദ്യപരിശോധന അനിവാര്യമാണ്.

Kidney Health 1
അമിതമായ മൂത്രവിസർജ്ജനത്തിനൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടി പ്രകടമാകുമ്പോഴാണ് ആശങ്കപ്പെടേണ്ടത് | ചിത്രം: ഫ്രീപിക്

Also Read: അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും

ഉടനടി വൈദ്യസഹായം തേടേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ

അമിതമായി മൂത്രമൊഴിക്കുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക:

  • മൂത്രത്തിൽ രക്തം കാണുക.
  • മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക.
  • പനി അല്ലെങ്കിൽ വിറയൽ.
  • പുറംവേദനയോ വയറിന്റെ വശങ്ങളിൽ വേദനയോ അനുഭവപ്പെടുക.
  • മൂത്രത്തിന് രൂക്ഷമായ ഗന്ധമോ കലങ്ങിയ നിറമോ ഉണ്ടാവുക.
  • മുഖത്തോ പാദങ്ങളിലോ കണങ്കാലിലോ വീക്കം.
  • മൂത്രത്തിൽ അമിതമായി പത വരിക.
  • പ്രമേഹമുള്ളവരിൽ പെട്ടെന്ന് ശരീരഭാരം കുറയുക, അമിതമായ ദാഹം.

പുരുഷന്മാരിൽ മൂത്രമൊഴിക്കാൻ തുടങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ മൂത്രത്തിന്റെ ഒഴുക്ക് കുറയുകയോ ചെയ്യുന്നത് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നമാകാം. രാത്രിയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതിനൊപ്പം ശ്വാസതടസ്സമോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാലും ഒട്ടും വൈകാതെ പരിശോധന നടത്തണം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:  സെർവിക്കൽ കാൻസർ, തിരിച്ചറിയേണ്ട 6 പ്രധാന ലക്ഷണങ്ങൾ ഇതാ

Health Tips kidney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: