scorecardresearch

അസിഡിറ്റി എളുപ്പത്തിൽ മാറ്റാം; വീട്ടിൽ തന്നെ ചെയ്യാവുന്ന നാലു വഴികൾ

അസിഡിറ്റി ഒഴിവാക്കാൻ കുറച്ച് ജീരകം ചവയ്ക്കുകയോ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം

health, health tips, ie malayalam

അസിഡിറ്റി വളരെ വിഷമകരമായ അവസ്ഥയാണ്. ഇത് മുഴുവൻ ആരോഗ്യ സംവിധാനത്തെയും ബാധിക്കുകയും ദിവസങ്ങളോളം അസ്വസ്ഥതയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.

ആമാശയത്തിൽ അമ്ലത്തിന്റെ അമിതമായ ഉൽപാദനത്തെ തുടർന്ന് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ക്രമരഹിതമായ ഭക്ഷണരീതികൾ, അനാരോഗ്യകരമായ ഭക്ഷണരീതികൾ, മദ്യപാനം, അമിതമായ പുകവലി, ചിലപ്പോൾ ക്രമരഹിതമായ ഉറക്കചക്രം എന്നിവ ഉൾപ്പെടെ അസിഡിറ്റിക്ക് നിരവധി കാരണങ്ങളുണ്ടാകാം.

അസിഡിറ്റിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നോർത്ത് ഇനി വിഷമിക്കേണ്ട. അസിഡിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്. അസിഡിറ്റി മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ നാലു വഴികളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് എൻമാമി അഗർവാൾ.

  1. പെരുംജീരകം

ഒരു ടീസ്പൂൺ പെരുംജീരകം ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുട്ക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള മറ്റ് ലക്ഷണങ്ങളിൽ നിന്നും കുറച്ച് ആശ്വാസം നേടാൻ സഹായിക്കും.

  1. ശർക്കര

ശർക്കരയിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. പിഎച്ച് ബാലൻസ് നിലനിർത്താൻ പൊട്ടാസ്യം മികച്ചതാണ്, കൂടാതെ വയറ്റിലെ മ്യൂക്കസ് ഉൽപാദനത്തിനും ഇത് ആവശ്യമാണ്. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ മഗ്നീഷ്യം ആവശ്യമാണ്. അതിനാൽ, ഒരു ചെറിയ ശർക്കര കഷ്ണം അസിഡിറ്റിയെ അകറ്റാൻ വളരെയധികം സഹായിക്കും.

  1. കരിഞ്ചീരകം

അസിഡിറ്റി ഒഴിവാക്കാൻ കുറച്ച് ജീരകം ചവയ്ക്കുകയോ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാമെന്ന് അവർ പറയുന്നു.

  1. അയമോദകം

അയമോദകം അസിഡിറ്റിക്ക് ഉത്തമമാണ്. ഇത് ദഹനത്തിന് സഹായിക്കും. ആന്റി-അസിഡിക് ഏജന്റ് കൂടിയാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അസിഡിറ്റിയിൽ നിന്നും രക്ഷ നേടാം, പരിചയപ്പെടൂ ഈ ഒറ്റമൂലികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Four ways to keep acidity at bay