പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുളള 4 സൂപ്പർ ഭക്ഷണങ്ങൾ

ആരോഗ്യകാര്യത്തിൽ നമ്മുടെ ഭക്ഷണക്രമവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരിയായ ഭക്ഷണക്രമമാണെങ്കിൽ പകുതി ജോലി കഴിഞ്ഞെന്നു പറയാം

superfoods, ie malayalam

അസുഖ ബാധിതരാകാൻ ആരും ആഗ്രഹിക്കുന്നില്ല. അതിനു നിങ്ങളുടെ പ്രതിരോധശേഷി മികച്ചതാണോയെന്ന് ഉറപ്പുവരുത്തണം. വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, മദ്യപാനം കുറയ്ക്കുക എന്നിവയിലൂടെ ആരോഗ്യകരമായി തുടരാൻ ഒരാൾക്ക് കഴിയും. ഇതിനുപുറമെ, ആരോഗ്യകാര്യത്തിൽ നമ്മുടെ ഭക്ഷണക്രമവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരിയായ ഭക്ഷണക്രമമാണെങ്കിൽ പകുതി ജോലി കഴിഞ്ഞെന്നു പറയാം. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിർത്താൻ എന്താണ് കഴിക്കേണ്ടതെന്ന് നിങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ഗിയയുടെ സ്ഥാപകനും ഡയറക്ടറുമായ ഡോളി കുമാർ ഉപദേശിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ “അഞ്ച് സൂപ്പർഫുഡുകൾ” ശുപാർശ ചെയ്യുന്നുമുണ്ട്.

നെല്ലിക്ക

gooseberry, ie malayalam
അച്ചാറിനും മറ്റുമായി നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. ജലദോഷം, തൊണ്ടവേദന, ദഹന പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളെ നേരിടാൻ നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ആന്റിഓക്‌സിഡന്റുകൾക്കു പുറമേ, പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകളാൽ നെല്ലിക്ക സമ്പുഷ്ടമാണ്. കാഴ്ചശക്തിക്കും മുടി വളർച്ചയ്ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഉയർന്ന ഫൈബറും നെല്ലിക്കയിലുണ്ട്.

Read Also: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചുവന്ന കഞ്ഞി

തേൻ

Honey, ie malayalam
തേനിൽ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധ ഗുണങ്ങളും തേനിനുണ്ട്. ഇതിലെ സമ്പന്നമായ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തൊണ്ടവേദനയെ ശമിപ്പിക്കുകയും ബാക്ടീരിയ, ഫംഗസ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും കുടലിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരമായി തേൻ ഉപയോഗിക്കാം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ചൂടുവെള്ളത്തിൽ തേൻ കലർത്തി പതിവായി കുടിക്കാം.

ഗ്രീൻ ടീ

Green tea, ie malayalam
ആൻറി ഓക്സിഡന്റുകളുടെ സ്രോതസ്സായി അറിയപ്പെടുന്ന ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തളളാൻ സഹായിക്കും. പോളിഫെനോൾസിനൊപ്പം ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. നമ്മളിൽ മിക്കവരും പാൽ ചായ കുടിക്കുന്ന ശീലമുള്ളവരാണ്. ചിലർക്ക് ഗ്രീൻ ടീയുടെ രുചി ഇഷ്ടമല്ലെങ്കിലും ആരോഗ്യകരമായ പാനീയങ്ങളിലൊന്നാണ് ഇത്. ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഉന്മേഷം പകരും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് പുറമെ, ചർമ്മത്തിന് തിളക്കം നൽകുന്നതിന് ആവശ്യമായ പോഷകങ്ങളുടെ ഒരു സ്രോതസ്സാണ് ഗ്രീൻ ടീ.

മഞ്ഞൾ

Turmeric, ie malayalam
നമ്മുടെയൊക്കെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന മഞ്ഞൾ ഔഷധ ഗുണമുളളതാണ്. മഞ്ഞളിന്റെ ഈ ഔഷധ ഗുണം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിനുപുറമെ, സമീകൃതാഹാരം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മതിയായ ഉറക്കം ഉറപ്പുവരുത്താനും ഓർമ്മിക്കുക.

Web Title: Four superfoods to boost your immunity

Next Story
പപ്പായ വിത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാമോ?papaya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com