scorecardresearch
Latest News

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു, നല്ല ഉറക്കം നൽകുന്നു; കിവിയുടെ ആരോഗ്യ ഗുണങ്ങൾ

വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് കിവിയെന്ന് നമുക്ക് അറിയാമെങ്കിലും, ഇതിന് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

kiwi, health, ie malayalam

ഒരുപാട് പേരുടെ ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് കിവി. ഫ്രൂട്ട് സാലഡ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ എന്നിവ തയ്യാറാക്കാൻ കിവി സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതൊരു ചെറിയ പഴമാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. വ്യത്യസ്തമായ രുചിയും നിറവും ഈ പഴത്തിന്റെ പ്രത്യേകതയാണ്.

വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് കിവിയെന്ന് നമുക്ക് അറിയാമെങ്കിലും, ഇതിന് മറ്റ് ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?. കിവി ഒരു അത്ഭുത ഫലമാണ്. കിവിയുടെ നാലു ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര.

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

കിവി പഴത്തിൽ നല്ല അളവിൽ പ്രോട്ടീയോലൈറ്റിക് എൻസൈം ആക്ടിനിഡിൻ ഉണ്ട്, ഇത് പ്രോട്ടീനുകളുടെ ദഹനം മെച്ചപ്പെടുത്തുകയും ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കുന്നു.

നല്ല ഉറക്കം നൽകുന്നു

കിവി സെറോടോണിന്റെ ഉറവിടമാണ്, ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. കിവി കഴിക്കുന്നത് ഉറക്ക അസ്വസ്ഥതകളിൽ നിന്നും ആശ്വാസം നൽകുന്നു. കിവിയുടെ തൊലിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശക്തമായ ഘടകമുണ്ട്.

ഗർഭിണികളുടെ ആരോഗ്യത്തെ സഹായിക്കുന്നു

കിവി ഫോളേറ്റിന്റെ (വിറ്റാമിൻ ബി 6) നല്ല ഉറവിടമാണ്, ഇത് ഗർഭിണികൾക്ക് പ്രയോജനകരമാണ്. കുട്ടിയുടെ വളർച്ചയ്ക്കും ഇത് നല്ലതായി കണക്കാക്കപ്പെടുന്നു.

അസ്ഥികളുടെ ആരോഗ്യത്തിന്

ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയെല്ലാം ഈ പഴത്തിലുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. അസ്ഥിയിലെ ഓട്ടോട്രോഫിക് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബോൺ മാസ് വർധിപ്പിക്കുന്നതിൽ വിറ്റാമിൻ കെയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Four health benefits of kiwi