നീണ്ട ഇടതൂർന്ന മുടിക്ക് ശരിയായ സംരക്ഷണത്തിന്റെ ആവശ്യമുണ്ട്. എന്തു മാജിക് കാണിച്ചാലും മുടി പെട്ടെന്നൊന്നും വളരില്ലെന്നാണ് ഡോ.കിരൺ സേതി പറയുന്നത്. ശരിയായ ഡയറ്റിനൊപ്പം മുടിക്ക് സംരക്ഷണവും നൽകേണ്ടതുണ്ട്.
തലമുടി പരിപാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും വിചാരിച്ചേക്കാം, എന്നാൽ ഒരാൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടർന്നാൽ നീളമുള്ളതും തിളങ്ങുന്നതുമായ മുടി സ്വന്തമാക്കാമെന്ന് ഡോ.കിരൺ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.
മുടി സംരക്ഷണത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- എല്ലാ ദിവസവും ഷാംപൂ ഉപയോഗിക്കരുത്. താരന്റെ പ്രശ്നം ഇല്ലെങ്കിൽ ആഴ്ചയിൽ 2-3 തവണ ഷാംപൂ ചെയ്യാൻ ശ്രമിക്കുക
- ഷാംപൂ മുടിയുടെ അറ്റം വരെ ഉപയോഗിക്കരുത്. തലയോട്ടിയിൽ മാത്രമാണ് ഷാംപൂ ഉപയോഗിക്കേണ്ടത്. നീളത്തിന് അനുസരിച്ച് കണ്ടീഷണർ പുരട്ടുക.
- മുടിയിലൂടെ കൈകൾ ഓടിക്കുന്നത് ഒഴിവാക്കുക. ദിവസം മുഴുവൻ മുടിയിൽ തൊടുകയോ ചീകുകയോ ചെയ്യരുത്.
- നനഞ്ഞിരിക്കുമ്പോൾ മുടി ചീകരുത്. നനഞ്ഞിരിക്കുമ്പോൾ മുടി ചീകുന്നത് മുടി എളുപ്പത്തിൽ കൊഴിയാൻ ഇടയാക്കും.
എല്ലാ ദിവസവും രാവിലെ മുടി കെട്ടുപിണഞ്ഞ് കിടക്കുന്നത് ഒഴിവാക്കാൻ രാത്രിയിൽ തലമുടി മൃദുവായ ബാൻഡ് ഉപയോഗിച്ച് കെട്ടണമെന്നും ഡോ.കിരൺ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവുമുള്ള മുടി കൊഴിച്ചിൽ തടയാം; ഇതാ ചില ടിപ്‌സുകൾ