മുട്ടയുടെ ആരോഗ്യ ഗുണങ്ങളെ പറ്റി ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സൗന്ദര്യ വര്‍ധനവിലും മുട്ടയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അധികമാരും പറഞ്ഞു കേട്ടിട്ടില്ല. പ്രത്യേകിച്ചും മുടിയുടെ ആരോഗ്യത്തിന്. വരണ്ടതും പൊട്ടുന്നതുമായ മുടി, മുടികൊഴിച്ചിൽ, താരൻ എന്നിങ്ങനെ എത് പ്രശ്നങ്ങള്‍ക്കും മുട്ടകൊണ്ട് പരിഹാരം കാണാന്‍ കഴിയും.
മുടി വളര്‍ച്ചയ്ക്ക്
ഒരു മുട്ടയുടെ വെള്ള മാത്രമെടുത്ത് ഒലിവ് എണ്ണയ്ക്കൊപ്പം മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക. തലയോട്ടിയിലും മുടിയിലും പുരട്ടുക. 15 മുതല്‍ 20 മിനിറ്റ് വരെ മിശ്രിതം തലയില്‍ തുടരാന്‍ അനുവദിക്കണം. ശേഷം തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാമ്പുവും ഉപയോഗിച്ച് കഴുകി കളയുക.
തിളക്കമുണ്ടാകാന്‍
ഒരു കപ്പ് തൈരെടുക്കുക. അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേര്‍ക്കുക. തൈരിന്റെ അളവ് മുടിയുടെ നീളത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കയുക.
മുടി കൂടുതല്‍ ഭംഗിയാകാന്
മുട്ടയുടെ മഞ്ഞക്കരുവും ഒലിവ് എണ്ണയും ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കുക. ചേറിയ ചൂടുള്ള വെള്ളം ചേര്‍ക്കുക. മുടി കഴുകിയതിന് ശേഷം ഈ മിശ്രിതം പുരട്ടുക. കുറച്ച് സമയത്തിന് ശേഷം മുടി നല്ലപോലെ കഴുകിയെടുക്കുക.
മുടിയുടെ ആരോഗ്യത്തിന്
ഒരു സ്പൂള്‍ തേന്‍, ഒരു സ്പൂണ്‍ തൈര്, അരസ്പൂള് വെളിച്ചെണ്ണ എന്നിവ മുട്ടയുടെ മഞ്ഞക്കരുവുമായി ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കി മുടിയില്‍ പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം വേണം മുടി കഴുകാന്‍. ചെറു ചൂടുള്ള വെള്ളത്തില്‍ വേണം മുടി കഴുകാന്‍.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.