scorecardresearch
Latest News

കുടലിന്റെ ആരോഗ്യത്തിന്; ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാം

ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുന്നതിനും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും കുടൽ സഹായിക്കുന്നു

perfumes pcos, pcos, pcos synthetic fragrance, pcos triclosan, triclosan fragrance, triclosan health, triclosan hormone activities, pcos tips, pcos health, women health, lifestyle
പ്രതീകാത്മക ചിത്രം

ദഹനവ്യവസ്ഥയുടെ പ്രധാന ഘടകമാണ് കുടൽ. ഭക്ഷണത്തിന്റെ ദഹനത്തിലും ആഗിരണത്തിലും ഉൾപ്പെട്ടിരിക്കുന്ന വിവിധ അവയവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. “ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുന്നതിനും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും മാലിന്യങ്ങൾ നീക്കുന്നതും കുടലിന്റെ പ്രവർത്തനമാണെന്ന്,” കെയർ ഹോസ്പിറ്റൽസ് ഗ്യാസ്ട്രോഎൻറോളജി കൺസൾട്ടന്റ് ഡോ. രാഹുൽ ദുബ്ബക ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“ഇത് രോഗപ്രതിരോധ സംവിധാനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കാരണം അതിൽ പ്രത്യേക രോഗപ്രതിരോധ കോശങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും നിലനിർത്താൻ സഹായിക്കുന്ന ബാക്ടീരിയകളും ഇതിൽ ഉൾപ്പെടുന്നു,” ഡോ. രാഹുൽ പറയുന്നു.

അതുപോലെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും കുടലിന്റെ ആരോഗ്യം നിലനിർത്തേണ്ടതിന് പ്രധാനമാണ്.

കുടലിന്റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഹാനികരമായ ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

പഞ്ചസാര

കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. ഇത് ശരീരത്തിൽ വീക്കത്തിന് കാരണമാകുന്നു.

“അമിതമായ അളവിൽ റിഫൈൻഡ് പഞ്ചസാരയും ഇവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് കുടലിൽ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് ബാക്ടീരിയകളുടെ അമിതവളർച്ചയ്ക്കും ഗുണം ചെയ്യുന്ന ബാക്ടീരിയകൾ കുറയുന്നതിനും ഇടയാക്കും. കുടലിലെ മൈക്രോബയോട്ടയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു, ”ഡോ. രാഹുൽ പറഞ്ഞു.

കൃത്രിമ മധുരം

നമ്മുടെ ശരീരം കൃത്രിമ ചേരുവകൾ പ്രോസസ്സ് ചെയ്യാൻ (ദഹിപ്പിക്കാൻ) രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ, ഇവ രോഗപ്രതിരോധ പ്രതികരണത്തിനും അത് വീക്കത്തിനും കാരണമാകുന്നു.

“അസ്പാർട്ടേം, സുക്രലോസ് തുടങ്ങിയ ചില കൃത്രിമ മധുരം കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കുടലിലെ ബാക്ടീരിയയുടെ ഘടനയിൽ മാറ്റം വരുത്തി മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു,” ഡോ. രാഹുൽ പറയുന്നു.

പൂരിത കൊഴുപ്പുകൾ

വറുത്ത ഭക്ഷണങ്ങളുടെ പ്രധാന സവിശേഷതയായ പൂരിത കൊഴുപ്പും ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പോലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ കൊഴുപ്പുകൾ കുടലിലെ വീക്കം ഉണ്ടാക്കുകയും ഗട്ട് മൈക്രോബയോട്ടയുടെ ഘടനയിൽ മാറ്റം വരുത്തുകയും ദഹനപ്രശ്നങ്ങളിലേക്കും കുടലുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും

അൾട്രാ പ്രോസസ്ഡ് ഫുഡ്സ് (യുപിഎഫ്എസ്)

ഉയർന്ന അളവിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര, വിവിധ ഭക്ഷ്യ അഡിറ്റീവുകളുടെ സാന്നിധ്യം എന്നിവയാണ് യുപിഎഫ്എസിന്റെ സവിശേഷത. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉയർന്ന ഉപഭോഗം കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

“സംസ്കരിച്ചതും അൾട്രാ പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളിൽ പലപ്പോഴും അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയിരിക്കുന്നു. അവയിൽ സാധാരണയായി നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലുമാണ്. ഈ ഭക്ഷണങ്ങൾ വീക്കം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുടലിന്റെ മൈക്രോബയോട്ടയിൽ മാറ്റം വരുത്തുന്നതിലൂടെയും ലീക്കി ഗട്ട് സിൻഡ്രോം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഡിസോർഡേഴ്സ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നു, ”ഡോ. രാഹുൽ പറഞ്ഞു.

വെജിറ്റബിൾ ഓയിൽ

വെജിറ്റബിൾ ഓയിലിൽ ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന അനുപാതമുണ്ട്. ഇത് വയറു വീർക്കുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കുടൽ പാളിക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുന്നു.

മദ്യം

അമിതമായ മദ്യപാനം കുടൽ പാളിയെ നശിപ്പിക്കുകയും എൻഡോടോക്സിൻ ഉൽപ്പാദനം വർഘിപ്പിക്കുകയും ചെയ്യും. ഇത് ഡിസ്ബയോസിസ് അല്ലെങ്കിൽ ബാക്ടീരിയകളുടെ അമിത വളർച്ചയ്ക്കും ഇടയാക്കുന്നു ഇത് ദഹനത്തെയും ആസിഡ് റിഫ്ലക്സ്, ചെറുകുടൽ ബാക്ടീരിയകളുടെ വളർച്ച (എസ്ഐബിഒ) തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.

“മദ്യം അമിതമായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് കുടലിന്റെ പാളിക്ക് കേടുവരുത്തുകയും പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും കരൾ രോഗം, ദഹനനാളത്തിന്റെ വീക്കം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യും.

ഇവ കൂടാതെ, ആൻറിബയോട്ടിക്കുകൾ പോലുള്ള ചില മരുന്നുകളും കുടൽ മൈക്രോബയോട്ടയുടെ സന്തുലിതാവസ്ഥയെ ബാധിച്ച് കുടലിന്റെ ആരോഗ്യത്തെ തകർക്കുന്നതായി ഡോ. രാഹുൽ അഭിപ്രായപ്പെട്ടു.

“ആൻറിബയോട്ടിക്കുകൾ ചില സന്ദർഭങ്ങളിൽ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഗുണം ചെയ്യുന്ന ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് കുടൽ മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥയിലേക്കും ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്കും നയിക്കുന്നു,” ഡോ. രാഹുൽ പറഞ്ഞു.

കുടലിന്റെ ആരോഗ്യത്തിന് നാരുകൾ ആവശ്യമാണ്

നാരുകൾ കുറവുള്ള ഭക്ഷണക്രമം കുടലിലെ ബാക്ടീരിയകളെ കുറയ്ക്കുന്നു, വിദഗ്ധൻ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: For gut health avoid these six food items