scorecardresearch

മലബന്ധം മാറിക്കിട്ടും കൊളസ്ട്രോൾ കുറയും; വീട്ടു മുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ

കിവി, അവോക്കാഡോ തുടങ്ങിയ വിലകൂടിയ പഴങ്ങളേക്കാൾ നാരുകളും വൈറ്റമിൻ സിയും അടങ്ങിയ പേരയ്ക്ക, സാധാരണക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഔഷധമാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു

കിവി, അവോക്കാഡോ തുടങ്ങിയ വിലകൂടിയ പഴങ്ങളേക്കാൾ നാരുകളും വൈറ്റമിൻ സിയും അടങ്ങിയ പേരയ്ക്ക, സാധാരണക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഔഷധമാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു

author-image
Health Desk
New Update
Constipation

Image Source: Freepik

മലബന്ധം മാറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും വിദേശത്തുനിന്ന് വരുന്ന മുന്തിയ ഇനം പഴങ്ങൾ തന്നെ വേണമെന്നുണ്ടോ? ഇല്ലെന്നാണ് പ്രശസ്ത ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.പാൽ മാണിക്കം പറയുന്നത്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പേരയ്ക്ക ഒരു സാധാരണ പഴമല്ല, മറിച്ച് ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒരു സൂപ്പർ ഫുഡ് ആണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. പേരയ്ക്കയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

Advertisment

Also Read: ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് അതിവേഗം ഉരുക്കി കളയാം; ഫിറ്റ്‌നസ് കോച്ചിന്റെ ടിപ്‌സ്

മലബന്ധത്തിന് ഉത്തമ പരിഹാരം: പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഇത് മലവിസർജനം സുഗമമാക്കുന്നതിലൂടെ മലബന്ധം എന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകുന്നു.

കൊളസ്ട്രോൾ കുറയ്ക്കാൻ: രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പേരയ്ക്കയിലെ നാരുകൾ സഹായിക്കും. കുടലിൽ വെച്ച് തന്നെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം

പ്രമേഹ നിയന്ത്രണം: പേരയ്ക്കയുടെ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ് (12-24 നും ഇടയിൽ). ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. പ്രമേഹമുള്ളവർക്കും പ്രീ-ഡയബറ്റിക് ഘട്ടത്തിലുള്ളവർക്കും ധൈര്യമായി കഴിക്കാം.

ശരീരഭാരം കുറയ്ക്കാൻ: വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരയ്ക്ക ഒരു മികച്ച ലഘുഭക്ഷണമാണ്. ഇതിലെ ഉയർന്ന ഫൈബർ സാന്നിധ്യം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Also Read: രക്തസമ്മർദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണുകൾ എന്നിവയ്ക്ക് എന്ത് സംഭവിക്കും?

ചുവന്ന പേരയ്ക്കയോ വെളുത്തതോ?

രണ്ട് തരത്തിലുള്ള പേരയ്ക്കകൾക്കും വ്യത്യസ്തമായ ഗുണങ്ങളുണ്ടെന്ന് ഡോ.പാൽ മാണിക്കം വ്യക്തമാക്കുന്നു: വിളർച്ച ഉള്ളവർക്ക് ചുവന്ന പേരയ്ക്ക വളരെ നല്ലതാണ്. ഇതിലെ വൈറ്റമിൻ സി ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നത് വേഗത്തിലാക്കുന്നു. മലബന്ധമുള്ളവർക്കും പ്രമേഹ നിയന്ത്രണം ആഗ്രഹിക്കുന്നവർക്കും വെളുത്ത പേരയ്ക്കയാണ് കൂടുതൽ അനുയോജ്യം. ഇതിൽ പഞ്ചസാരയുടെ അളവ് ചുവന്നതിനെ അപേക്ഷിച്ച് കുറവാണ്.

കിവി, അവോക്കാഡോ തുടങ്ങിയ വിലകൂടിയ പഴങ്ങളേക്കാൾ നാരുകളും വൈറ്റമിൻ സിയും അടങ്ങിയ പേരയ്ക്ക, സാധാരണക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഔഷധമാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ദിവസവും ഒരു പേരയ്ക്ക ശീലമാക്കുന്നത് ദഹനത്തിനും പ്രതിരോധശേഷിക്കും ഏറെ ഗുണകരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു ദിവസം 5-6 തവണ ഭക്ഷണം, മദ്യപിക്കില്ല; പ്രായം 69-ലും അനിൽ കപൂറിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: