scorecardresearch
Latest News

മുടി തഴച്ചുവളരാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

മുടിയുടെ വളർച്ചയും ആരോഗ്യവും തിളക്കവും വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

മുടി തഴച്ചുവളരാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

മുടിയുടെ ആരോഗ്യവും തിളക്കവും ഉറപ്പുവരുത്തുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിനും വലിയൊരു പങ്കുണ്ട്. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ഫിറ്റ്നസ് ട്രെയിനറും ന്യൂട്രീഷ്യനിസ്റ്റുമായ പൂജ മഖീജ.

മുട്ട
കെരാട്ടിൻ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്തമായ മാർഗ്ഗമാണ് മുട്ട. കെരാറ്റിൻ, ബയോട്ടീൻ, പ്രോട്ടീൻ എന്നിവ അടങ്ങിയ മുട്ട മുടി വളർച്ചയെ സഹായിക്കും. അതിനാൽ ദിവസവും ഒരു മുട്ട മുഴുവനായും മൂന്നു മുട്ടയുടെ വെള്ളയും കഴിക്കുന്നത് നല്ലതാണ്.

നട്സ്
തലേദിവസം വെള്ളത്തിലിട്ട് വച്ച ബദാം ഏഴെണ്ണം വീതം കഴിക്കാം, ഒപ്പം 2 വാൾനട്ടും. വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക്, എസെൻഷ്യൽ ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.

വിത്തുകൾ
1 ടീസ്പൂൺ സൺഫ്ളവർ വിത്ത്, 1 ടീസ്പൂൺ ഫ്ളാക്സി സീഡ്സ്, 1 ടീസ്പൂൺ ചിയാ സീഡ്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സെലീനിയം. ഒമേഗ 3, സിങ്ക്, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ഈ വിത്തുകൾ.

വിർജിൻ കോക്കനട്ട് ഓയിൽ
രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ വിർജിൻ കോക്കനട്ട് ഓയിൽ കഴിക്കുന്നതും നല്ലതാണെന്ന് പൂജ മഖീജ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods you should eat for healthy strong hair