scorecardresearch
Latest News

ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ്

ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ദിവസം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാനും പേശികളുടെ വളർച്ചയ്ക്കും ഇതാവശ്യമാണ്. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണം.

ഛണ്ഡീഗഡിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ സീനിയർ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ഗുർപ്രീത് കൗർ, ശരീരഭാരം കുറയ്ക്കുന്നവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയെന്നു പറഞ്ഞിട്ടുണ്ട്.

ഓട്സ്

കുറഞ്ഞ കലോറി ഉയർന്ന ഫൈബറും പ്രോട്ടീനും നിറഞ്ഞവയാണ് ഓട്സ്. ഇത് ഉപയോഗിച്ച് ആരോഗ്യകരവും രുചികരവുമായ പ്രഭാതഭക്ഷണം തയ്യാറാക്കാം. ബ്ലഡ് ഷുഗർ കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

മുട്ട

പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

തൈര്

പ്രോട്ടീന്റെയും എല്ലുകളെ ശക്തിപ്പെടുത്തുന്ന കാൽസ്യത്തിന്റെയും പൊട്ടാസ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകളുടെയും മികച്ച ഉറവിടമാണ് തൈര്. ഇത് കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീര ഭാരം കുറയ്ക്കാൻ ഫലപ്രദമായ 5 വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods to include in your breakfast when on a weight loss

Best of Express