Latest News

ആർത്തവ സമയത്തും മുൻപും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ

ആർത്തവ സമയത്തും അതിനു മുൻപും ശേഷവും കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ്

food, health, ie malayalam

മലബന്ധം, തലവേദന, ക്ഷീണം എന്നിവ ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ചില സാധാരണ പ്രശ്നങ്ങളാണ്. ഈ സമയത്ത് ശരീരത്തിന് വിശ്രമം ആവശ്യമാണ്, അതുപോലെ ശരിയായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആർത്തവസമയത്ത് മാത്രമല്ല, അതിനു മുമ്പും ശേഷവും.

ആർത്തവ സമയത്തും അതിനു മുൻപും ശേഷവും കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് മിനാഷി പെത്തുകോല.

ആർത്തവത്തിനു മുൻപ്

കഴിക്കേണ്ടവ

ഡാർക്ക് ചോക്ലേറ്റ്, പ്ലാന്റ് പ്രോട്ടീനുകൾ, അവശ്യ ഫാറ്റി ആസിഡുകൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങളായ കാലെ, സ്പിനച്ച്, ക്വിനോവ, നട്സ്, പയർ, ബീൻസ് എന്നിവ ഉൾപ്പെടുത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുക.

ഒഴിവാക്കേണ്ടവ

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ആർത്തവ സമയത്ത് വയറുവേദന ഉണ്ടാകാൻ ഇത് കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് വയറിനെ അസ്വസ്ഥമാക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യും.

ആർത്തവ സമയത്ത്

നിങ്ങളുടെ ഊർജ്ജ നില നിലനിർത്തേണ്ടതുണ്ട്. വേദനയോ അസ്വസ്ഥതയോ ഒഴിവാക്കാൻ പ്രകൃതിദത്തമായ ആശ്വാസം നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക.

കഴിക്കേണ്ടത്

ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, ഡാർക്ക് ചോക്ലേറ്റുകൾ, തൈര് തുടങ്ങി ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ജലാംശം നിലനിർത്തുക.

ആർത്തവത്തിനുശേഷം

കഴിക്കേണ്ടത്

മാംസം, സ്പിനച്, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഓട്‌സ്, ബ്രൗൺ റൈസ്, പഴങ്ങൾ, നാരുകളുള്ള പച്ചക്കറികൾ, പയർ, നാരുകളാൽ സമ്പന്നമായ ചണ വിത്ത്, ഓട്സ്, നട്സ്, ധാന്യങ്ങൾ എന്നിവ പോലുള്ള നല്ല കാർബോഹൈഡ്രേറ്റുകൾ. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.

Read More: ആർത്തവ സമയത്ത് വ്യായാമം ചെയ്യാമോ?

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Foods to eat before during and after your periods

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express