/indian-express-malayalam/media/media_files/uploads/2021/08/food-nuts.jpg)
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ജീവിതത്തെ പല തരത്തില്‍ ബാധിച്ചേക്കാം. നിങ്ങളുടെ ശരീരത്തിന്റെ സ്വഭാവിക നിലയെ ബാധിക്കുകയല്ല ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധ ശേഷി കുറയ്ക്കുകയും മറ്റ് രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. ശ്വാസകോശ രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന പ്രത്യേക ഭക്ഷണങ്ങളൊന്നുമില്ല.
എന്നാല്‍ പോഷകാഹാരക്കുറവ് ആസ്ത്മയുടെ ലക്ഷണങ്ങളെ ഗുരുതരമാക്കും. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, മഗ്നീഷ്യം, സെലിനിയം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ആസ്ത്മയുടെ നിരക്ക് കുറവാണെന്ന് പഠനങ്ങൾ പറയുന്നുത്. ശ്വാസകോശ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം.
ശ്വാസകോശ രോഗമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കേണ്ടതുണ്ട്. മാത്രമല്ല, സാൽമൺ, ട്യൂണ, മത്തി, ഫ്ളാക്സ് സീഡ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആസ്ത്മയുള്ളവർക്ക് കഴിക്കുന്നത് നല്ലതാണ്. അരി, കുരുമുളക്, ബ്രോക്കോളി, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാരറ്റ്, മേത്തി ഇല, മല്ലിയില, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഓറഞ്ച്, സരസഫലങ്ങൾ, മുന്തിരി, പേര, മാതളനാരങ്ങ, കിവി, ചെറി എന്നിവ കഴിക്കുക.
ആസ്തമ മൂലം ശ്വാസനാളത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ വിറ്റാമിൻ ഡി അടങ്ങിയ പാൽ, മുട്ട, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അണ്ടിപ്പരിപ്പ്, ബ്രൊക്കോളി തുടങ്ങിയ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ചുമയും ശ്വാസതടസവും കുറയ്ക്കുന്നു.
ബദാം, വാൽനട്ട്, പനീർ, തൈര്, നെയ്യ് എന്നിവ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ആപ്പിളിലും മുന്തിരിയിലും ഫ്‌ളേവനോയിഡുകൾ, സെലിനിയം എന്നീ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ആസ്ത്മ രോഗികൾക്ക് നല്ലതാണ്.
ശ്വാസകോശ രോഗമുള്ളവര്‍ കഴിക്കരുതാത്ത ഭക്ഷണങ്ങള്‍
എണ്ണമയമുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. കാരണം ഇവ ചുമ, വീക്കം പോലുള്ള ലക്ഷണങ്ങളെ കൂടുതൽ ഗുരുതരമാക്കും. കോളകൾ, സോഡകൾ, കേക്കുകൾ, പേസ്ട്രികൾ, മിഠായികൾ, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, മധുരപലഹാരങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.